അയോധ്യ : അടുത്തമാസം ഭക്തര്‍ക്ക് തുറന്നുകൊടുക്കാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ സമുച്ചയത്തിലെ 46 വാതിലുകളില്‍ 18 എണം സ്വര്‍ണം പൂശും. താഴത്തെ നിലയിലെ 18 വാതിലുകളാണ് സ്വര്‍ണം പൂശുക.
രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ജനുവരി ആദ്യവാരത്തോടെ ഈ ദൗത്യം പൂര്‍ത്തീകരിക്കും.
ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നിന്നുളള പ്രത്യേക തേക്കുതടിയില്‍ നിര്‍മ്മിച്ച വാതിലുകളെല്ലാം ഹൈദരാബാദില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ കൊത്തിയെടുത്തതാണ്. വാതിലുകളില്‍ മികച്ച ചെമ്പ് തകിട് പൊതിഞ്ഞ ശേഷമാകും സ്വര്‍ണം പൂശുക.
ഭക്തര്‍ നല്കുന്ന സ്വര്‍ണമാണ് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു.എന്നാല്‍ എത്ര അളവ് സ്വര്‍ണം ഉപയോഗിക്കുമെന്നത് സംബന്ധിച്ച് പറയാന്‍ തന്റെ പക്കല്‍ രേഖകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘അയോധ്യ കേസില്‍ കോടതി വിധിക്ക് ശേഷം, ഭക്തരുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തുകയ്ക്ക് പുറമേ ഭക്തര്‍ സ്വര്‍ണവും വെള്ളിയും മറ്റ് വിലയേറിയ വസ്തുക്കളും സമര്‍പ്പിക്കുന്നുണ്ട്.
അതിനിടെ ശ്രീകോവിലിന്റെ വാതിലുകളില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല ഗാസിയാബാദ് ആസ്ഥാനമായുള്ള ഒരു ജ്വല്ലറി സ്ഥാപനത്തിനാണ് നല്‍കിയതെന്നാണ് വിവരം. ഇതിനകം ഏഴ് വാതിലുകള്‍ സ്വര്‍ണം പൂശി കഴിഞ്ഞു. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: