കോഴിക്കോട്: സാമൂഹിക ഐക്യം എന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യമാണെന്ന് സാമാജിക സമരസതാ അഖില ഭാരതീയ സഹ സംയോജകന്‍ രവീന്ദ്ര കിര്‍കൊല പറഞ്ഞു.
കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി ഹാളില്‍ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ സാമൂഹ്യ സമത്വത്തിന്റെ അടിസ്ഥാനം സംഘവികാസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സമത്വം ലക്ഷ്യമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. തുല്യാവകാശവും തുല്യനീതിയും മാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലടക്കം തുല്യതയാണ് സാമൂഹിക ഐക്യത്തിന് അടിസ്ഥാനം.
സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ല. വിവേചനങ്ങള്‍ക്കെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തിന് സംഘം പൂര്‍ണ പിന്തുണ നല്കിയതും സ്വയംസേവകര്‍ പങ്കെടുത്തതും സാമൂഹിക ഐക്യമെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുന്നതിനായി സംഘം മുന്നില്‍നിന്നു. തിരുപ്പതി, നാസിക് അടക്കം രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ മാറ്റമുണ്ടായി. ആലുവയിലെ തന്ത്ര വിദ്യാപീഠം ഇതിന്റെ ഭാഗമാണ്. പന്തിഭോജനവും സമൂഹിക ഐക്യത്തിന്റെ ഭാഗമാണ്. 1989 നവംബര്‍ 9ന് അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ട കാമേശ്വര് ചൗപാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളാണ്. തുല്യത ഉറപ്പു വരുത്തുകയാണ് സാമൂഹിക ഐക്യത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജീവന് സിങ് സിസോദിയ അധ്യക്ഷനായി. എന്‍.പി. സോമന്, അമൃതശതം പ്രഭാഷണ പരമ്പര സ്വഗതസംഘം അധ്യക്ഷന്‍ പി.എന്‍. ദേവദാസ് എന്നിവര്‍ പങ്കെടുത്തു. സി.എം. രാമചന്ദ്രന് സ്വാഗതവും പെന്‍ഷനേഴ്സ് സംഘ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് പുതിയേടത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: