2024ല്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-ഇടിജി സര്‍വ്വേ . 543 സീറ്റുകളില്‍ 323 സീറ്റുകള്‍ എന്‍ഡിഎ നേടും. കര്‍ണ്ണാടകയില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്നും സര്‍വ്വേയില്‍ പറയുന്നു. ആകെയുള്ള 28 ലോക് സഭാ സീറ്റുകളില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സര്‍വ്വേ. 2019ല്‍ ബിജെപിയ്ക്ക് ഇവിടെ 28ല്‍ 25 സീറ്റുകള്‍ ലഭിച്ചിരുന്നു.
തെലുങ്കാനയിലും ബിജെപി വലിയ നേട്ടമുണ്ടാക്കും. കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 224ല്‍ 66 സീറ്റുകളേ ലഭിച്ചിരുന്നെങ്കിലും ബിജെപി 2024ല്‍ കര്‍ണ്ണാടകയില്‍ വന്‍നേട്ടം ഉണ്ടാക്കും. 224ല്‍ 135 സീറ്റുകള്‍ നേടി നിയമസഭയില്‍ തൂത്തുവാരിയെങ്കിലും കോണ്‍ഗ്രസിന് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 6 മുതല്‍ 8 വരെ സീറ്റുകളേ ലഭിക്കൂ.
തെലുങ്കാന നിയമസഭയില്‍ ഏഴ് സീറ്റേ ബിജെപി പിടിച്ചെങ്കിലും പിച്ചവെച്ചു തുടങ്ങുന്ന സംസ്ഥാനത്ത് അത് വലിയ നേട്ടമാണ്. പക്ഷെ 2024ല്‍ ബിജെപി ഇതിനേക്കാള്‍ മികച്ച നേട്ടമുണ്ടാക്കും.
കേരളത്തില്‍ പരമാവധി ഒരു സീറ്റ് തന്നെയാണ് ബിജെപിയ്ക്ക് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 11 മുതല്‍ 13 സീറ്റുകള്‍ വരെ നേടുമ്പോള്‍ സിപിഎം 3 മുതല്‍ 5 സീറ്റുകള്‍ വരെ നേടും. മുസ്ലിം ലീഗിന് ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിച്ചേക്കാം.
തമിഴ്നാട്ടിലും ബിജെപിയ്ക്ക് ഒരു സീറ്റാണ് പ്രവചിക്കുന്നത്. ഡിഎംകെ 20-24 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 10-12 സീറ്റുകളില്‍ വിജയിക്കുമെന്നും എഐഎ ഡിഎംകെ 3-6 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: