രാജ്കോട്ട്: വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി. ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ഹരിയാനയുടെ കിരീടനേട്ടം.
സ്കോര്‍: ഹരിയാന- 287/8(50), രാജസ്ഥാന്- 257/10(48)
ഹരിയാന പരാജയത്തെ അഭിമുഖീകരിച്ച ഘട്ടത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ നടത്തിയ നിര്‍ണായ ബൗളിങ് പ്രകടനത്തിലൂടെയാണ് മത്സരം തിരിച്ചുപിടിച്ചത്. അവസാന ഓവറുകളില്‍ രാഹുല്‍ തേവാട്ടിയയും ബൗളിങ്ങില്‍ മികച്ചുനിന്നു. ഹരിയാന മുന്നില്‍ വച്ച വിജയലക്ഷ്യത്തിന് മുന്നില്‍ അഭിജീത്ത് ടോമര്‍ നേടിയ സെഞ്ചുറിയുടെ ബലത്തില്‍ രാജസ്ഥാന് പോരാട്ടം ശക്തിപ്പെടുത്തിയതാണ് പക്ഷെ മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കുണാല്‍ സിങ് റാത്തോഡിന്റെ(79) അര്‍ദ്ധസെഞ്ചുറി പ്രകടനം വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എല്ലാം പൊളിച്ചടുക്കി.
നേരത്തെ ടോസ് നേടിയ ഹരിയാന ഓപ്പണിങ് താരം അങ്കിത് കുമാറും(91 പന്തില്‍ 88) നായകന് അശോക് മെനാറിയയും(96 പന്തില്‍ 70) നേടിയ അര്‍ദ്ധസെഞ്ചുറികളുടെ ബലത്തിലാണ് ഹരിയാന് പൊരുതാവുന്ന ടോട്ടല്‍ കണ്ടെത്തിയത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാല് വിക്കറ്റ് നേട്ടവുമായി തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: