തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാ രാമന് ഉദ്ഘാടനം ചെയ്തു.
എസ്ബിഐ കേരള സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ചെക്കുകളും ഉജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള ഗ്യാസ് സ്റ്റൗകളും മന്ത്രി കൈമാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ റിട്ടാര്‍ഡേഷന്‍ 7.80 ലക്ഷം രൂപയും നല്കി. വികസിത് സങ്കല്പ് യാത്ര ഒരുമാസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുന്ന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും നടന്നു.
എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജിഎം ഭുവനേശ്വരി, നബാര്‍ഡ് ചീഫ് ജിഎം ഗോപകുമാരന്‍ നായര്‍, ഐസിഎആര്‍ കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. ബിനു ജോണ്‍ സാം, കാനറ ബാങ്ക് ഡിജിഎം പ്രദീപ് കെ. എസ.് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്, അഡ്വ. എസ്. സുരേഷ്, മലയിന്‍കീഴ് രാധാകൃഷ്ണന്, എം. ബാലമുരളി, ബിജെപി ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് ഹരി. ജി. ശാര്‍ക്കര തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: