മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയ്ക്ക് വധഭീഷണി. പൂനെ സ്വദേശിയായ ഒരാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്. മുംബൈ പോലീസിനാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
രത്തന്‍ ടാറ്റയ്ക്ക് സൈറസ് മിസ്ത്രിയുടെ സ്ഥിതിയുണ്ടാകുമെന്നാണ് വിളിച്ചയാള്‍ ഭീഷണി മുഴക്കിയത്. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുനെ സ്വദേശിയാണ് വ്യക്തമായത്. ഇയാളുടെ നിലവിലെ ഫോണ്‍ ലൊക്കേഷന്‍ കര്‍ണാടകയിലാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് ദിവസമായി ഇയാളെ കാണാത്തതിനാല്‍ ഭാര്യ ഭോസാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ പൂനെയിലെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. വിളിച്ചയാള്‍ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാല്‍ ഇയാള്‍ക്കെതിരെ നിലവില്‍ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
എന്‍ജിനീയറിങ് ബിരുദധാരിയും ഫിനാന്‍സില്‍ എംബിഎയും കരസ്ഥമാക്കിയിട്ടുള്ളയാളാണ് വിളിച്ചയാളെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: