ലഖ്നൗ: ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈക്കൂലി കൊടുക്കുന്ന ഡ്രൈവിംഗ് സ്കൂളുകാരുടെ പരിപാടി ഇനി യോഗിയുടെ ഉത്തര്‍പ്രദേശില്‍ നടക്കില്ല. ഇനി യോഗിയുടെ ഉത്തര്‍പ്രദേശില്‍ മിടുക്കുള്ളവര്‍ക്കേ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടൂ. കാരണം ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്ന മാരുതി അത്യാധുനിക സംവിധാനങ്ങളാണ് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുക.
അപേക്ഷകരുടെ ഡ്രൈവിംഗ് കഴിവുകൾ കൂടുതൽ കൃത്യമായി വിലയിരുത്തുന്നതിന് ടെസ്റ്റ് ട്രാക്ക് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കും. ഹൈ-ഡെഫനിഷൻ ക്യാമറകളും ഇന്‍റഗ്രേറ്റഡ് ഐടി സംവിധാനവും സഹിതം ശാസ്ത്രീയമായി ഈ ട്രാക്കുകൾ രൂപകൽപ്പന ചെയ്യുമെന്ന് മാരുതി പറയുന്നു. എല്ലാ അപേക്ഷകരുടെയും ഡ്രൈവിംഗ് കഴിവുകൾ സുതാര്യമായും വേഗത്തിലും വിലയിരുത്തപ്പെടും.
ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ട്രാക്കുകൾ മാരുതി അഞ്ച് ഇടത്ത് യുപിയില്‍ ഒരുക്കും. മാരുതി സുസുക്കി പ്രവർത്തിപ്പിക്കുന്ന വരാനിരിക്കുന്ന ടെസ്റ്റ് ട്രാക്കുകൾ സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിൽ സ്ഥാപിക്കും. ഈ നഗരങ്ങളിൽ അയോധ്യ, ഗോരഖ്പൂർ, മഥുര, പ്രയാഗ്‌രാജ്, വാരണാസി എന്നിവ ഉൾപ്പെടുന്നു. ഇതനുസരിച്ച് ഉത്തർപ്രദേശിൽ പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്ക് വഴി ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാൻ സംസ്ഥാനത്തെ മാരുതി സുസുക്കി സഹായിക്കും. സംസ്ഥാനത്തെ അഞ്ച് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഓട്ടോമേഷനും പ്രവർത്തനത്തിനുമാണ് മാരുതിയും ഉത്തര്‍പ്രദേശിലെ ഗതാഗത വകുപ്പും കരാർ ഒപ്പുവെച്ചത്.
അപേക്ഷിക്കുന്ന ഡ്രൈവർമാരുടെ കഴിവുകൾ വിലയിരുത്തുന്നതിൽ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക്മ മനുഷ്യ ഇടപെടൽ ഉണ്ടാകില്ല. അഡ്വാൻസ്ഡ് ഓട്ടോമേറ്റഡ് ട്രാക്കുകൾ ഓരോ അപേക്ഷകന്റെയും പരിശോധനകൾ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ മൂല്യനിർണ്ണയം നടത്തി യോഗ്യതയുള്ള അപേക്ഷകർക്ക് ലൈസന്‍സ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: