ന്യൂദല്‍ഹി: സ്വന്തം മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തില്‍ രാജ്യം സമാനതകളില്ലാത്ത കുതിപ്പാണ് നടത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഒമ്പത് വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ ഉത്പാദനം 22 മടങ്ങാണ് വര്‍ധിച്ചത്.
ഇതിലൂടെ നേരിട്ടും അല്ലാതെയും 12 ലക്ഷം ചെറുപ്പക്കാര്‍ക്ക് പേര്‍ക്ക് തൊഴില്‍ ലഭിച്ചു, അശ്വിനി വൈഷ്ണവ് എക്സിലൂടെയാണ് നേട്ടത്തെക്കുറിച്ച് അറിയിച്ചത്.
ഭാരതത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉത്പാദനം തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. 2014ല്‍ മൊബൈല്‍ ഫോണ്‍ ഉത്പാദനം 18,900 കോടി ആയിരുന്നെങ്കില്‍ 2023-24ല്‍ ഇത് 4,16,700 കോടി ആയി ഉയര്‍ന്നു. ഈ ദശകം രാജ്യത്ത് മൊബൈല്‍ വിപ്ലവത്തിന്റേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘദര്‍ശനമാണ് നേട്ടത്തിന് പിന്നില്‍, അശ്വിനി വൈഷ്ണവ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: