കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ പതിനേഴാമത്തെ അമീര്‍ ആയി ഉപ അമീര്‍ ഷെയ്ഖ് മിഷ് അല്‍ അഹ്മദ് അല്‍ സബാഹിനെ തെരഞ്ഞെടുത്തു. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
2020 ഒക്ടോബര്‍ മുതല്‍ കുവൈറ്റ് ഉപ ഭരണാധികാരിയായിരുന്നു ഷെയ്ഖ് മിഷ അല്‍ അഹമദ് അല്‍ സബാഹ്. അന്തരിച്ച അമീര്‍ ഷെയ്ഖ് നവാഫിന്റെ അര്‍ദ്ധ സഹോദരനാണ് ഇദ്ദേഹം.
ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹിന്റെ വിയോഗ വാര്‍ത്ത അമീരി ദീവാനി കാര്യലയമാണ് ഔദ്യോഗിക ടെലവിഷന്‍ വഴി രാജ്യത്തെ അറിയിച്ചത്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: