Categories: Marukara

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ് അന്തരിച്ചു.

Published by

കുവൈത്ത് സിറ്റി: ഇന്ത്യയുമായി ഗാഢമായ സ്‌നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്ന കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ് (86) അന്തരിച്ചു.

ഭരണപരിചയവും വിവിധ മേഖലകളിലെ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് 2020 സെപ്റ്റംബറില്‍ അമീറായി ചുമതലയേറ്റത്.

1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. സാമൂഹികതൊഴില്‍ മന്ത്രിയുമായി.

കുവൈറ്റ് ചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ഷെയ്ഖ് നവാഫ്.ജാബിര്‍,
ഇന്ത്യയുമായി ഗാഢമായ സ്‌നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts