ന്യൂദല്‍ഹി: പാര്‍ലമെന്റ് അക്രമം നടത്തി അറസ്റ്റിലായവര്‍ക്ക് വേണ്ടി കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ തയ്യാറായി മുന്നോട്ട് വന്ന അഭിഭാഷകന് അസിം സരോദ്. രാഹുല്‍ഗാന്ധിയുടെയും തീസ്ത സെതല്‍വാദിന്റെയും സുഹൃത്ത്.
അസിം സരോദ് പൂനെയില്‍ നിന്നുള്ള അഭിഭാഷകനാണ്. അഭിഭാഷകനായ അസിം സരോദ് രാഹുല്‍ഗാന്ധിയുടെ കടുത്ത ആരാധകനും കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി പോസ്റ്റിട്ട ആളാണ്. “ജനങ്ങളെ ഒന്നിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ അവരെ ഭിന്നിപ്പിക്കുക എളുപ്പമാണ്. ഹൃദയങ്ങള്‍ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുമാണ് രാഹുല്‍ഗാന്ധി പറയുന്നത്. നമ്മള് ഇന്ത്യയെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുന്നത്”- ഇതായിരുന്നു ഭാരത് ജോഡോ യാത്ര സമയത്ത് അഭിഭാഷകനായ അസിം സരോദ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധി വയനാട് എംപി ആയി വിജയിച്ചപ്പോഴും അസിം സരോദ് അദ്ദേഹത്തെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.
മോദി കുടുംബപ്പേര് വിളിച്ചുള്ള അപകീര്‍ത്തിപരാമര്‍ശത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസ കോടതി വിധി വന്ന് പാര്‍ലമെന്റ് എംപി സ്ഥാനം തിരിച്ചുകിട്ടിയപ്പോള്‍ അസിംസരോദ് മോദിയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം വരെ നടത്തിയ വ്യക്തിയാണ്. “രാഹുല്‍ ഗാന്ധി എന്ന ജനാധിപത്യമൂല്യങ്ങളുള്ള മനുഷ്യന് പാര്‍ലമെന്റില്‍ തിരിച്ചെത്തുന്നതോടെ ശക്തമായ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ വീണ്ടും ഉയരാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധി പപ്പു ആണെങ്കില്‍ പപ്പ (മോദി) രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ”- ഇതായിരുന്നു അസിംസരോദിന്റെ ആ വിദ്വേഷ കമന്റ്.
ഷിന്‍ഡേയും മറ്റ് 39 ശിവസേന എംഎല്‍എമാരും ഉദ്ധവ് താക്കറേയ്ക്കെതിരെ നിലയുറപ്പിച്ചപ്പോള്‍ രാഷ്ട്രീയ അട്ടിമറി നടത്തിയതിന് ഷിന്‍ഡേയ്ക്കും 39 എംഎല്‍എമാര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഏഴ് പേര്‍ക്കും വേണ്ടി ഹാജരായ അസിം സരോദിനെ പക്ഷെ മുംബൈ ഹൈക്കോടതി ശാസിക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിതമായ പരാതി നല്കി എന്ന് പറഞ്ഞാണ് ഹൈക്കോടതി അസിം സരോദിനെ ശാസിച്ചത്. കേസ് കൊടുത്തതിന്റെ പേരില്‍ ഏഴ് പേര്‍ക്കും ഒരു ലക്ഷം രൂപ വീതം ബോംബെ ഹൈക്കോടതി പിഴ ഈടാക്കുകയും ചെയ്തിരുന്നു.
2021ല്‍ കോവിഡ് കാലത്ത് ഹരിദ്വാറില്‍ കുംഭമേള സംഘടിപ്പിക്കുന്നവരെ അതിനിശിതമായി വിമര്‍ശിച്ച് അസിം സരോദ് ഹിന്ദു വിരുദ്ധ പരാമര്‍ശവും നടത്തിയിരുന്നു. കുംഭമേള ആദ്യം സംഘടിപ്പിച്ചത് അക്ബര്‍ ചക്രവര്‍ത്തിയാണെന്നും ആദ്യം സ്നാനം ചെയ്തത് അക്ബര്‍ ആയതിനാല്‍ കുംഭമേളയ്ക്ക് ഷാഹി സ്നാന് എന്ന് പേരിടണമെന്നും അസിം സരോദ് അന്ന് വാദിച്ചിരുന്നു.
വിവാദ് എന്‍ജിഒ പ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയ്ക്കെതിരെ വര്‍ഷങ്ങളായി കേസ് നടത്തുകയും കോടതികളില്‍ നിന്നും തിരിച്ചടികള്‍ നേരിടുകയും ചെയ്യുന്ന തീസ്ത സെതല്‍വാദുമായും അസിം സരോദിന് അടുത്തബന്ധമുണ്ട്. തീസ്ത സെതല്‍വാദുമായി അടുത്ത ബന്ധമുള്ള, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അസിം സരോദ് പാര്‍ലമെന്റില്‍ അക്രമം നടത്തിയവര്‍ക്ക് വേണ്ടി കേസ് വാദിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.”- ബിജെപി വക്താവായ സുരേഷ് നഖുവ സമൂഹമാധ്യമത്തില്‍ അസിം സരോദിനെക്കുറിച്ച് കുറിപ്പിട്ടിരുന്നു.
Teesta Setalwad link emerges to the breach of Parliament security !!!
Adv Asim Sarode, (offering to defend those involved in the breach), an active participant in Rahul Gandhi’s Bharat Jodo Yatra is also associated with Teesta Setalwad. pic.twitter.com/dweLGbrYQE
— Suresh Nakhua (सुरेश नाखुआ) 🇮🇳 (@SureshNakhua) December 15, 2023
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച് അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിക്കുകയാണ് കോടതി. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുമുണ്ട്
മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പാര്‍ലമെന്റിനകത്ത് അക്രമം നടത്തിയത് സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരാണ്. അതേ സമയം സ്മോക് ബോംബുകള്‍ പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച് പാര്‍ലമെന്റിന് പുറത്ത് അമോലും നീലം ദേവിയും പ്രതിഷേധിച്ചു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ ദല്‍ഹിയില്‍ കൊണ്ടു നടന്നിരുന്ന ലളിത് ജാ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം വിവരമറിഞ്ഞ് ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസില്‍ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: