ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലമാണ് ആക്രമണം നടത്തിയതെന്നാണ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്.
പാര്‍ലമെന്റിനുള്ളില്‍ ചാടിയിറങ്ങിയ കര്‍ണ്ണാടകയില്‍ നിന്നുള്ള മനോരഞ്ജനും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവിയും അമോല്‍ ഷിന്‍ഡെയും തങ്ങളുടെ പ്രതിഷേധത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണെന്ന് സൂചന നല്‍കിയിരുന്നു.
കര്‍ഷകസമരത്തിലും ഗുസ്തിക്കാരുടെ സമരത്തിലും പങ്കെടുത്തവ്യക്തിയാണ് ഹരിയാനക്കാരിയായ നീലം ദേവി. കൃത്യമായ മോദി വിരോധമാണ് അവരുടെ രക്തത്തിലോടുന്നത്. അതുപോലെ കര്‍ണ്ണാടകയിലെ മനോരഞ്ജനും ഇപ്പോഴത്തെ കേന്ദ്രഭരണത്തിന് എതിരായ വ്യക്തിയാണ്. അപ്പോള്‍ ഈ ചെറുപ്പക്കാരുടെ അസംതൃപ്തികളെ മുതലെടുക്കാന്‍ ശ്രമിച്ചത് ആരാണ്? അവരെയാണ് പൊലീസും അന്വേഷണ ഏജന്‍സികളും തേടുന്നത്.
എന്തായാലും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടെ ഈ ആക്രമണത്തിന് പിന്നിലെ ശക്തികള്‍ ആരൊക്കെയാണെന്ന് തെളിഞ്ഞുവരികയാണ്. കേസില്‍ പ്രതികളായവര്‍ക്ക് വേണ്ടി വാദിക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയ്ക്കൊപ്പം മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അസിം സരോദ് എന്ന അഭിഭാഷകന് തയ്യാറായി മുന്നോട്ട് വന്നിരുന്നു. മോദിയ്ക്കെതിരെ ഗുജറാത്ത് കലാപത്തില്‍ നിയമയുദ്ധം നടത്തി പല തവണ കോടതയില്‍ പരാജയപ്പെട്ട എന്‍ജിഒ തീസ്ത സെതല്‍വാദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അസിം സരോദ്.
എന്തായാലും ബിജെപിയുടെ ഹിന്ദി ഹൃദയഭൂമിയിലെ വിജയഹ്ളാദപ്രകടനം മുടക്കാന്‍ പാര്‍ലമെന്റിലെ അക്രമത്തിന് കഴിഞ്ഞു എന്നല്ലാതെ മറ്റൊരു പ്രാധാന്യവും ആ ആക്രമണത്തിനില്ല. എന്തായാലും വൈകാതെ ഈ കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരാണെന്ന് കണ്ടുപിടിക്കുമെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: