തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് നടന്ന കനകക്കുന്ന് നിശാഗന്ധി വേദിയിലെ മുന്‍നിരയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനായി സ്റ്റിക്കറടിച്ച്
കസേരകള്‍ ഒഴിച്ചിട്ടത് ചര്‍ച്ചയാകുന്നു. നവകേരള സദസിന്റ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ല എന്ന അറിയാമായിരുന്നു. എന്നിട്ടും ഒരു ഡസനോളം കസേരകള്‍ കാലിയാക്കി ഒഴിച്ചിട്ടത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.
‘രാജാവില്ലെങ്കിലും രാജഭക്തിക്ക് കുറവ് വരരുതെന്നാണല്ലോ. വരാനാളില്ലെങ്കിലും കസേര ഒഴിച്ചിട്ടേക്കാം. പിന്നീട് തലവേദനയാകാന്‍ പാടില്ല.’ എന്ന ചലച്ചിത്ര അക്കാദമി ഭാാരവാഹികള് ചിന്തിച്ചതില്‍ കുറ്റപ്പെടുത്താനാവില്ല എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നുണ്ട്.
സമാപനച്ചടങ്ങില്‍ അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ പ്രസംഗത്തിന്റെ ആദ്യത്തിലും അവസാനത്തിലും സദസില്‍ നിന്നും കൂവല്‍ ഉയര്‍ന്നു. രഞ്ജിത്തിനെ പ്രസംഗത്തിന് ക്ഷണിച്ചപ്പോഴാണ് കാണികളുടെ ഇടയില്‍ നിന്ന് വലിയ രീതിയിലുള്ള കുവല് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും സമാപന വേദിയില്‍ രഞ്ജിത്തിന് കൂവല്‍ ഉണ്ടായിരുന്നു. ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: