Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയും സംഘവും ജങ്കാര്‍ യാത്ര ഒഴിവാക്കിയത് സുരക്ഷാഭീതി മൂലം

ബോട്ട് യാത്രാ വിവരം ജില്ലാ പോലീസ് പോലും അറിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 01:59 am IST
inKerala

കോട്ടയം: വൈക്കത്തെ നവകേരള സദസിന് ശേഷം ആലപ്പുഴ ജില്ലയിലേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജങ്കാര്‍ യാത്ര മാറ്റിയത് ഉന്നത ഇടപെടല്‍ മൂലം. സുരക്ഷാഭീതി മൂലമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടിയെങ്കിലും സോളാര്‍ ബോട്ടിലേക്കുള്ള യാത്രാമാറ്റം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസ് ജങ്കാറില്‍ കയറ്റിയാണ് ആലപ്പുഴ തവണക്കടവില്‍ എത്തിച്ചത്. ബസ് ജങ്കാറില്‍ കയറ്റി അതില്‍ മുഖ്യമന്ത്രിയും സംഘവും തവണക്കടവിലേക്ക് പോകാനായിരുന്നു തീരുമാനം. നാല് തവണ ട്രയല്‍ റണ്‍ നടത്തി. രണ്ട് തവണ വീതം ആളെ കയറ്റിയും അല്ലാതെയുമായി വൈക്കത്തും തവണക്കടവിലും ട്രയല്‍ റണ്‍ നടത്തി.

വൈക്കത്ത് വ്യാഴാഴ്ച നടന്ന പരിപാടിക്ക് ശേഷം ഉച്ചയോടെ നവകേരള ബസ് എത്തിച്ച് ജങ്കാറില്‍ ട്രയല്‍ റണ്‍ നടത്തി. ഈ സമയം ബസിന് ഉലച്ചില്‍ സംഭവിച്ചു. ഇതോടെയാണ് യാത്ര സോളാര്‍ ബോട്ടിലേക്ക് മാറ്റിയത്. തീരുമാനം മാറ്റിയതോടെ സോളാര്‍ ബോട്ട് വൃത്തിയാക്കി വൈക്കത്ത് എത്തിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ ബോട്ടുജെട്ടി വൃത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ബുദ്ധിമുട്ടി ബസ് എത്തിച്ച് നടത്തിയ ജങ്കാര്‍ ട്രയല്‍ എന്തിനായിരുന്നെന്നാണ് നാട്ടുകാരുടെ ചോദ്യം. ബസ് കടന്ന് പോകുന്നതിന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ട്രയല്‍ റണ്‍ പരിശോധനയുടെ തുടക്കം. എന്നാല്‍ നവകേരള ബസ് വൈക്കത്ത് എത്തിയപ്പോള്‍ സംഭവമെല്ലാം മാറി. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബോട്ടിലും മറ്റു ചിലര്‍ ഔദ്യോഗിക വാഹനവുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പുറപ്പെട്ടു.

മുഖ്യമന്ത്രിയും പതിനൊന്ന് മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘമായിരുന്നു സോളാര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി. പ്രസാദും വി.എന്‍. വാസവനും ഔദ്യോഗിക വാഹനങ്ങളുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പോയി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മറ്റൊരു ബോട്ടിലും മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ശിക്കാര ബോട്ടിലുമാണ് യാത്ര ചെയ്തത്.

വൈക്കത്തെ വേദി നിശ്ചയിച്ചതുമുതല്‍ മാറ്റങ്ങളായിരുന്നു. ആദ്യം നിശ്ചയിച്ച വേദിയില്‍ സ്‌കൂളിലെ കെട്ടിടത്തിന്റെ തൂണുകളും ചില ഭാഗങ്ങളും പ്രശ്‌നമായി. പിന്നീട് വേദി ബീച്ച് മൈതാനമാക്കിയപ്പോള്‍ റസ്റ്റ് ഹൗസിന്റെ മതിലും പൊളിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ ജങ്കാറില്‍ കായലില്‍ കൂടി ഉല്ലാസയാത്ര നടത്തി മറുകരയെത്താനുള്ള പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു.

Tags: Navakerala SadasKerala Chief MinisterJankar Yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Article

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

Article

നന്ദി കാണിച്ചവരോട് നന്ദി

Editorial

തെരഞ്ഞെടുപ്പ് ഗ്യാരണ്ടികള്‍ കയ്യൊഴിയരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.