ന്യൂയോര്‍ക്ക്: കഴഞ്ഞ ഖത്തര്‍ ലോകകപ്പല്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ധരിച്ച ആറ് ജഴ്സികള്‍ ലേലത്തില്‍ വിറ്റു. 65 കോടി രൂപയ്‌ക്കാണ് (7.8 മില്യണ്‍ ഡോളര്‍) വിറ്റത്. ഖത്തറില്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ ആദ്യപകുതിയില്‍ മെസി അണിഞ്ഞ ജേഴ്സിയും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ജേഴ്സികള്‍ ലേലത്തില്‍ വെച്ചത്.
‘ഈ ജേഴ്സികള്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന്റെ കരിയറിലെ പരമോന്നത നിമിഷവുമായും ഇതിന് ബന്ധമുണ്ട്’- ജഴ്സികള്‍ ലേലത്തില്‍വെച്ച സോത്ബെയ് ഹൗസ് പ്രതികരിച്ചു.
അതേസമയം ജഴ്സി ലേലത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് തുക ഇതല്ല. 1998-ല്‍ എന്‍ബിഎ ഫൈനലിലെ ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ജോര്‍ദാന്‍ അണിഞ്ഞ ജഴ്സിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് ലേലത്തില്‍ വിറ്റുപോയത്. 10.1 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: