തിരുവനന്തപുരം: വഴിയില്‍ കാര്‍ തടയാന്‍ ശ്രമിച്ച എസ് എഫ് ഐക്കാരെ ഡോര്‍ തുറന്ന് പുറത്തിറങ്ങി വിരട്ടിയോടിച്ച ഗവര്‍ണര്‍ വീണ്ടും എസ് എഫ് ഐയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തെ സര്‍വകലാശാല ക്യാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ വെല്ലുവിളിയെയാണ് ഗവര്‍ണര്‍ വീണ്ടും എതിര്‍ക്കാന്‍ ഒരുമ്പെടുന്നത്. ഡിസംബര്‍ 16 മുതൽ 18 വരെ കാലിക്കറ്റ് സർവ്വകലാശാല ഗസ്റ് ഹൗസിൽ ഗവര്‍ണര്‍ താമസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ് ഐക്കാരുടെ വെല്ലുവിളിയുടെ മുനയൊടിക്കുക. എന്താണ് എസ് എഫ് ഐക്കാര്‍ ചെയ്യുന്നതെന്ന് കാണട്ടെ എന്ന നിലപാടിലാണ് ഗവര്‍ണര്‍. .
നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ് ഹൗസിൽ താമസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗവർണ്ണറെ ഒരു ക്യാമ്പസിലും കാല് കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.ഐപിസി 124 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 7 വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക