കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുഖ്യകവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനര്‍. സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ പേരിലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. ‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. മുഖ്യകവാടത്തിലുള്ള ശ്രീശങ്കരാചാര്യ പ്രതിമയോട് ചേര്‍ന്ന് പ്രവേശന കവാടത്തിലാണ് ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞമാസം ശങ്കരപ്രതിമക്ക് ചുറ്റുമുളള കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി സര്‍വകലാശാലയോട് വിശദീകരണം ചോദിക്കുകയും കൊടിതോരണങ്ങള്‍ നീക്കം ചെയ്തതായി സര്‍വകലാശാല അറിയിക്കുകയും ചെയ്തു. ഈ പ്രതിമയോട് ചേര്‍ന്നാണ് പുതിയ ബാനറും നവകേരള സദസിന്റെ ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതിന് ഇടത് സംഘടനകള്‍ക്ക് കവാടം അടച്ചുകെട്ടി പന്തല്‍ നിര്‍മിക്കുന്നതിന് സര്‍വകലാശാല അനുമതി നല്‍കിയത് വിവാദമായിരുന്നു. ഗവര്‍ണറെ സര്‍വകലാശാലയില്‍ കയറ്റില്ലെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: