ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ പൗരത്വവിരുദ്ധ ബില്ലിനെതിരെ നടന്ന ഹിന്ദുവിരുദ്ധ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ തോക്കുചൂണ്ടൂകയും പിന്നീട് ആള്‍ക്കൂട്ടത്തിന് നേരെ വെടിവെയ്ക്കുകയും ചെയ്ത ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച ഷാരൂഖ് പത്താന് ഇപ്പോള്‍ ജയിലിലാണ്. ജാമ്യം നല്കിയാല് ഇയാള്‍ രക്ഷപ്പെട്ടേക്കുമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കലാപദിവസം ഒരു വലിയ മുസ്ലിം അക്രമിസംഘത്തെ നയിച്ചത് ഷാരൂഖ് പത്താനാണ്. അവരുടെ മുന്നേറ്റത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് നിന്ന പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് നേരെയാണ് ഷാരൂഖ് പത്താന് തോക്കു ചൂണ്ടിയത്. എന്നാല്‍ മാറാന്‍ തയ്യാറാവാതെ ആ പൊലീസുദ്യോഗസ്ഥന് വഴിതടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഉടനെ പൊലീസുദ്യോഗസ്ഥനെ തള്ളിമാറ്റി അദ്ദേഹം ഹിന്ദു ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഷാരൂഖ് പത്താന് സംഘത്തോടൊപ്പം പിന്‍വാങ്ങി. ഈ വാദമുഖങ്ങളെല്ലാം കോടതി ശരിവെച്ചു.
ഷാരൂഖ് പത്താന്റെ പിതാവിന്റെ കഥയും കോടതിവിധിയെ സ്വാധീനിച്ചു. പണ്ട് മയക്കമരുന്ന് കച്ചവടക്കാരനും പാകിസ്ഥാന് ചാരനുമായിരുന്നു ഷാരൂഖ് പത്താന്റെ പിതാവ് ഷബീര്‍ അലി എന്നാണ് രേഖകളിലുള്ളത്. ഇയാളെയും മയക്കമരുന്ന് കേസില്‍ 10 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: