ആലപ്പുഴ: മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടിയെന്ന് ആരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ് നേതാവിന്റെ വീട് അടിച്ച് തകര്‍ത്തു. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ ബോബിന്റെ കളര്‍കോടുള്ള വീട്ടിലായിരുന്നു ആക്രമണം. ഡി വൈ എഫ് ഐ,സിഐടിയു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ജോബിന്റെ ഭാര്യ ത്രേസ്യാമ്മയുടെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്. നാലുപേര്‍ ചേര്‍ന്നാണ് വീട് അടിച്ച് തകര്‍ത്തതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തി.
നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകവെ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: