ന്യൂദല്‍ഹി: പട്ടാളവേഷത്തില്‍ ബിസിനസുകാരില്‍ നിന്നും പണം പിടുങ്ങുന്ന മാവോയിസ്റ്റ് സംഘത്തെ പിടികൂടി എന്‍ഐഎ. ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ 23 ഇടങ്ങളില്‍ റെയ് ഡ് നടത്തിയ ശേഷമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ സിപിഐ (മാവോയിസ്റ്റ്) എന്ന ഗ്രൂപ്പിന്റെ ഉപസംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ് ഐ) എന്ന സംഘടനയില്‍പ്പെട്ടവരാണ്.
ദല്‍ഹിയില്‍ നിന്നും നിവേഷ് കുമാര്‍, ബീഹാറില്‍ നിന്നും രമണ്‍ കുമാര്‍ സോനു എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്നും സേനയുടെ യൂണിഫോം, ആയുധങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം എന്നിവ കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ പട്ടാളവേഷത്തില്‍ എത്തി വ്യാപാരികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിനൊരുങ്ങിയത്.
ജാര്‍ഖണ്ഡിലാണ് വ്യാപകമായ തിരച്ചില്‍ നടത്തിയത്. 19 ഇടങ്ങളഇലാണ് ഇവിടെ റെയ്ഡ് നടത്തിയത്. ഗുംല, റാഞ്ചി, കുന്തി, സിംഗഡ, പലമു, വെസ്റ്റ് സിംഗ്ബു എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. റെയില്‍വേ കോണ്‍ട്രാക്ടര്‍മാര്‍, കല്‍ക്കരി വ്യാപാരികള്‍, ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തുന്നവര്‍ എന്നിങ്ങനെ വിവിധ വ്യാപാരികളില്‍ നിന്നും മാവോയിസ്റ്റ് സംഘം ഭീഷണിപ്പെടുത്തി തുക പിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാര്‍ഖണ്ഡ്, ഛത്തീസ് ഗഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: