ടെഹ്‌റാന്‍: ഇന്ത്യയും സൗദിയും അടക്കം 33 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്‍.
സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനോന്‍ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയന്‍ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദര്‍ഗാമി പറഞ്ഞു.
‘ഇറാനോഫോബിയ’ എന്ന പ്രതിഭാസത്തെ ചെറുക്കുന്നതിനൊപ്പം കിംവദന്തികളെ പ്രതിരോധിക്കുക എന്നതാണ് ഈ നടപടിയിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കാന്‍ സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മെഡിക്കല്‍ ടൂറിസത്തിന് പുറമേ ഇറാന്‍ പ്രകൃതിയാല്‍ ആകര്‍ഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകള്‍ ലോകത്തിന് ആസ്വദിക്കാന്‍ തങ്ങള്‍ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തന്റെ മന്ത്രാലയം 60 രാജ്യങ്ങള്‍ക്ക് സൗജന്യ വിസ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഇസത്തൊള്ള സര്‍ഗാമി അറിയിച്ചു. എന്നാല്‍ അതില്‍ 33 രാജ്യങ്ങള്‍ക്കുള്ള നടപടി സര്‍ക്കാര്‍ അംഗീകരിച്ചു. വിസ ലഭിക്കാതെ തന്നെ ഇറാന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെയോ പ്രദേശങ്ങളുടെയോ എണ്ണം 45 ആയി ഉയര്‍ത്തും എന്നും മന്ത്രി പറഞ്ഞു. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷം ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിപുലപ്പെടുന്നതിന്റെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: