തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ സമകാലിക വെല്ലുവിളികളും നയങ്ങളും ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസ വിചക്ഷണരും മുന്‍ വൈസ് ചാന്‍സലര്‍മാരും ഒത്തു ചേരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിലാണ് പരിപാടി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന മൂല്യശോഷണം അമിത രാഷ്ട്രീയവല്‍ക്കരണത്തിന്റെയും നയ വൈകല്യങ്ങളുടെയും ഭാഗമാണ്. കേരളത്തെ ഒരു നോളജ് ഇക്കോണമി ആയി പരിവര്‍ത്തനപ്പെടുത്തും എന്ന പ്രഖ്യാപനം ജലരേഖയായി. വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി അന്യ ദേശങ്ങളിലേക്ക് കുടിയേറുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവച്ചിരിക്കുന്നു ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പോലും വികലമായി അവതരിപ്പിക്കപ്പെടുന്നു. ഈ പ്രവണതകളെ പൊതുസമൂഹം പ്രതിരോധിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
ഡോ. രാധാകൃഷ്ണന്, (മുന്‍ ഡയറക്ടര്‍. ഗാന്ധിഭവന്, ഡല്‍ഹി സര്‍വകലാശാല),ഡോ. എ ജയകൃഷ്ണന് (മുന്‍ വിസി, കേരള സര്‍വ്വകലാശാല),ഡോ. ജി ഗോപകുമാര്‍ (മുന്‍ വിസി കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി),ഡോ. എം അബ്ദുള്‍ സലാം (മുന്‍ വിസി കാലിക്കറ്റ് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രസംഗിക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: