ടെല്‍അവീവ്: അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും ഹമാസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണ ലഭിച്ചതിന് ശേഷമാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. അതേസമയം, തെക്കന്‍ ഗാസയില്‍ ഇരുവിഭാഗങ്ങളും ആക്രമണം ശക്തമായി. നിലവില്‍ ഹാമസിന്റെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒമ്പത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.
കമല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇവിടെ എഴുപതോളം ഹമാസ് ഭീകരര്‍ കീഴടങ്ങിയതായും ആയുധങ്ങള്‍ കൈമാറിയതായും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഭീകരര്‍ കീഴടങ്ങി ആയുധങ്ങള്‍ കൈമാറുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇസ്രായേലിന്റെ വ്യോമ, കര ആക്രമണത്തില്‍ 18,600 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസ നഗരവും ചുറ്റുമുള്ള നഗരങ്ങളും തകര്‍ന്നു. ഏകദേശം 1.9 ദശലക്ഷം ആളുകള്‍ പലായനം ചെയ്തു. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: