രഞ്ജിത്തിന്റെ പ്രവർത്തികൾ അക്കാദമിക്ക് നാണക്കേടുണ്ടാക്കുന്നു ,അതിനു ഞങ്ങൾ കൂടിയാണ് മറുപടി പറയേണ്ടത് .അദ്ദേഹത്തിന്റെ വാക്കുകൾ അറപ്പുണ്ടാക്കുന്നു .മാടമ്പിയെപ്പോലെയാണ് അക്കാദമിചെയർമാൻ പെരുമാറുന്നത് .രഞ്ജിത്ത് ഏകാധിപതിയെപ്പോലെ .വിവരക്കേടും ശുദ്ധ അസംബന്ധവുമാണ് അയാൾ ഓരോ ദിവസവും വിളിച്ചു പറയുന്നത് ചെയർമാനെതിരെ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് .സർക്കാർ ഒന്നുകിൽ ഇതിനെ തിരുത്തുകയോ അയാളെ പുറത്താക്കുകയോ വേണമെന്ന് അംഗങ്ങൾ തുറന്നടിച്ചു.രഞ്ജിത്തിന്റെ മാടമ്പിത്തരം കാണാൻ ഇത് വരിക്കാശ്ലേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.
ചെയർമാൻ മുണ്ടിന്റെ അറ്റം പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ ഭംഗിയായി നടക്കുന്നത്. പലരീതിയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രഞ്ജിത്തിന്റെ പെരുമാറ്റം സഹിക്കാനാവുന്നതല്ല.കുക്കു പരമേശ്വരനെ വിളിച്ചിട്ട് ഇല്ല. പത്രസമ്മേളനം നടക്കുന്നതിന് മുന്നേ ഒന്ന് വിളിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരായാണ് സംസാരിക്കുന്നത്. കുക്കു പരമേശ്വരന് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ട്.ഒരു സുപ്രഭാതത്തിൽ ചെയർമാൻ വിളിച്ച് വരണ്ട എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ജനാധിപത്യപരമായല്ല ചെയർമാൻ കാര്യങ്ങൾ നടപ്പിലാക്കുന്നത്. ചെയർമാനോട് യതൊരു വിധേയത്വവുമില്ല.അക്കാദമിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പത് പേരും ചെയർമാന് എതിരാണ്. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രഞ്ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: