വയനാട്: വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ നരഭോജിയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്തായി കടുവയെ പിടികൂടുന്നതിന് കൂടുവച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനുള്ള സംഘത്തിൽ രണ്ട് കുങ്കിയാനകളെകുടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതുമാണ് മിഷനിൽ പങ്കാളിയാകുന്നത്.
വനം വകുപ്പിന്റെ ഡാറ്റാ ബേസിൽ ഉൾപ്പെട്ട 13 വയസ് പ്രായമായ WWL 45 എന്ന ഇനത്തിലുള്ള ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് പട്രോളിംഗ് ടീമും ഷൂട്ടേഴ്‌സും ഡോക്ടറുമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: