ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലില്‍ തോറ്റ ദിവസം പ്രധാനമന്ത്രി മോദി ഡ്രസ്സിംഗ് റൂമിലെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മോദി വരുമെന്ന് ആരും അറിയിച്ചിരുന്നില്ല. അദ്ദേഹം യാദൃച്ഛികമായി കടന്നുവരികയായിരുന്നു. ഒരു അഭിമുഖത്തിലാണ് മുഹമ്മദ് ഷമി ഇക്കാര്യം പങ്കുവെച്ചത്.
അതുവരെ ഭക്ഷണം കഴിക്കാനോ പരസ്പരം സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കളിക്കാര്‍ എല്ലാവരും. പക്ഷെ പ്രധാനമന്ത്രി വന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അത്ഭുതമായി. അദ്ദേഹം ഞങ്ങളോടെല്ലാം സംസാരിച്ചു. അതിന് ശേഷമാണ് എല്ലാവരും പരസ്പരം സംസാരിച്ച് തുടങ്ങിയത്. അതിന് ശേഷമാണ് എല്ലാവരും ഭക്ഷണവും കഴിച്ചത്. ഈ തോല്‍വി മറന്ന് മുന്നോട്ട് പോകണമെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഞങ്ങളെ സഹായിച്ചു. – മുഹമ്മദ് ഷി ആ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞു.
അന്ന് മോദി ഷമിയെ പേര് വിളിച്ച് അടുത്തേക്ക് വിളിച്ച ശേഷം ആലിംഗനം ചെയ്തിരുന്നു. മുഹമ്മദ് ഷമിയുടെ പേരില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: