തിരുവനന്തപുരം: ഭാരതീയ കിസാന്‍ സംഘ് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക അവകാശ പ്രഖ്യാപന റാലി നാളെ. രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന റാലി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഭാരതീയ കിസാന്‍ സംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷത വഹിക്കും. തകര്‍ന്നടിഞ്ഞു കിടക്കുന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനുള്ള സമഗ്രമായ കേരള കാര്‍ഷിക ബദല്‍ രേഖ ഡോ. അനില്‍ വൈദ്യമംഗലം അവതരിപ്പിക്കും. കേരളത്തിലെ കാര്‍ഷിക രംഗത്ത് അടിയന്തരമായി പരിഹരിക്കേണ്ടണ്ട നൂറ് ആവശ്യങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നില്‍ ഉന്നയിക്കും.
ദേശീയ വൈസ് പ്രസിഡന്റ് ടി. പെരുമാള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന്, ഗോസേവാ സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. മോഹന്‍കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ എസ്. രാമചന്ദ്രന് എന്നിവര്‍ സംസാരിക്കും.
കര്‍ഷകന്റെ ഉല്പന്നങ്ങള്ക്ക് ലാഭവില ഉറപ്പുവരുത്തുക, 60 വയസു കഴിഞ്ഞ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പ്രതിമാസം 25,000 രൂപ പെന്ഷന് അനുവദിക്കുക, ഉല്പന്നങ്ങള്ക്ക് എംആര്‍പി നിശ്ചയിക്കാനുള്ള അവകാശം കര്ഷകന് നല്‍കുക തുടങ്ങി നൂറോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരതീയ കിസാന്‍ സംഘ് അവകാശപ്രഖ്യാപന റാലി നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: