പത്തനംതിട്ട: കേരളത്തില്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ജവാൻ റം ബോട്ടിലിൽ അളവ് കുറവെന്ന് കണ്ടെത്തി ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍. ഇതോടെ ജവാന്‍ മദ്യം നിര‍്മ്മിക്കുന്ന സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. ബിവറേജസ് കോർപ്പറേഷന് വേണ്ടിയാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ജവാന്‍ റം ഉണ്ടാക്കുന്നത്. .
ലീഗൽ മെട്രോളജി വകുപ്പിലെ അളവ് പരിശോധിക്കുന്ന നെറ്റ് കണ്ടെന്‍റ് യൂണിറ്റാണ് പരിശോധനയില്‍ മദ്യക്കുപ്പിയില്‍ ലേബലില്‍ അവകാശപ്പെടുന്ന അത്രയും മില്ലിലിറ്റര്‍ മദ്യം ഇല്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും..
പരിശോധനയില്‍ ഒരു ലിറ്റർ ജവാൻ ബോട്ടിലാണ് അളവ് കുറവ് കണ്ടത്. രേഖാമൂലം പരാതി കിട്ടിയതിനാലായിരുന്നു ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്.
എന്നാല്‍ അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് പറയുന്നു. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ അളവ് ഉപകരണം വച്ച് തന്നെയാണ് ഓരോ ബോട്ടിലിലും നിറയ്‌ക്കുന്നതെന്ന് സ്ഥാപനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: