തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് വിജിലന്‍സിന്റെ ഭാഗത്ത് നിന്നും പ്രതികരണമില്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ.ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയന് അല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലുളള ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമായാണ്.
തോട്ടപ്പള്ളിയിലെ കരിമനല്‍ ഖനനത്തിന് സഹായം കിട്ടാനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് . വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്ന് മാത്യു കുഴല്‍നാടനന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: