ഗാസ: ഹമാസ് ഭീകരരെ പൂര്‍ണ്ണമായും പിടികൂടുന്നതിന്റെ ഭാഗമായി പുതിയ രീതികള്‍ സ്വീകരിച്ച് ഇസ്രായേല്‍. ഹമാസിന്റെ തുരങ്ക ശൃംഗലകളിലേക്ക് ഇസ്രായേല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പ്രക്രിയയ്‌ക്ക് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് നിഗമനം.
തന്ത്രത്തിന്റെ ഫലപ്രാപ്തി ഇസ്രായേല്‍ വിലയിരുത്തുന്നതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നത് പരിമിതമാണെന്നാണ് അറിയിവ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലും എബിസി ന്യൂസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബന്ദികളേയും പോരാളികളേയും യുദ്ധോപകരണങ്ങളേയും തീവ്രവാദി സംഘം ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്ന തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കടല്‍ജലം ഗാസയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: