മുംബയ് : ഡി വൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യ ദിനം 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത് ഇത് മൂന്നാം തവണയാണ്.ആദ്യമായാണ് ഇന്ത്യന്‍ ടീം ഈ നേട്ടം കൈവരിക്കുന്നത്.
ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാന (17), ഷെഫാലി വര്‍മ (19) എന്നിവരുടെ വിക്കറ്റ് നേരത്തേ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ശുഭ സതീഷും ജെമിമ റോഡ്രിഗസും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശുഭ 76 പന്തില്‍ 13 ബൗണ്ടറികളോടെ 69 റണ്‍സും ജെമീമ 99 പന്തില്‍ 11 ബൗണ്ടറികളോടെ 68 റണ്‍സും നേടി. ഇവര്‍ പുറത്തായ ശേഷം യാസ്തിക ഭാട്ടിയയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അഞ്ചാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഹര്‍മന്‍പ്രീത് 81 പന്തില്‍ 49 റണ്‍സും യാസ്തിക 88 പന്തില്‍ 10 ഫോറും ഒരു സിക്സുമുള്‍പ്പെടെ 66 റണ്‍സും നേടി.
ദീപ്തി ശര്‍മ 60 റണ്‍സോടെയും പൂജ വസ്ട്രാക്കര്‍ നാല് റണ്‍സുമെടുത്ത് ക്രീസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: