Categories: News

സഖാവ് പുഷ്പനെ അറിയുമോ? എന്ന് ഇനി ചോദിക്കരുതെന്ന് യുവരാജ് ഗോകുല്‍;..ദേഷ്യപ്പെട്ട് ചര്‍ച്ചയില്‍ നിന്നറങ്ങിപ്പോയി എസ് എഫ് ഐയുടെ അഫ്സല്‍

Published by

തിരുവനന്തപുരം: സഖാവ് പുഷ്പനെ അറിയുമോ എന്ന് ചോദിച്ച് വര്‍ഷം തോറും തിരുവാതിരക്കളി നടത്തുന്ന പരിപാടി ഇന്ന് സ്വാശ്രയകോളെജുകളെ സംരക്ഷിക്കുന്ന എസ് എഫ് ഐ നിര‍്ത്തണമെന്ന് ബിജെപിയുടെ യുവരാജ് ഗോകുല്‍. സ്വാശ്രയക്കോളേജിനെതിരെ തല്ലുകൊണ്ട് തളര്‍ന്ന പുഷ്പനെ സഖാക്കള്‍ മറന്നുവെന്നും യുവരാജ് ഗോകുല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ പുഷ്പനെ അപമാനിച്ചുവെന്ന് ആരോപിച്ച് എസ് എഫ് ഐ നേതാവ് അഫ് സല്‍ ടിവി ചര്‍ച്ചയില്‍ നിന്നുംം ഇറങ്ങിപ്പോയി. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് നാടകീയ സംഭവവികാസങ്ങള്‍.

എസ് എഫ് ഐയുടെ സമരചരിത്രം നിങ്ങള്‍ക്കൊന്നും അറിയില്ലെന്ന അഫ് സലിന്റെ പരിഹാസത്തിന് മറുപടി കൊടുമ്പോഴാണ് കട്ടില്‍ കിടക്കുന്ന പുഷ്പന് ചുറ്റും എസ് എഫ് ഐക്കാര്‍ എല്ലാവര്‍ഷവും പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്പനെ അറിയാമോ എന്ന് ചോദിച്ച് തിരുവാതിരക്കളി നടത്തുന്നത് എസ് എഫ് ഐയുടെ സമരചരിത്രമാണെന്ന് യുവരാജ് ഗോകുല്‍ പരിഹസിച്ചത്. പുഷ്പന്‍ സ്വാശ്രയക്കോളെജിനെതിരെ സമരം ചെയ്താണ് ഈ നിലയില്‍ ജീവിക്കുന്ന രക്തസാക്ഷിയായത്. സ്വാശ്രയക്കോളെജുകളെ ഇപ്പോള്‍ സംരക്ഷിച്ച് മതിയായോ എന്നും പരിഹാസത്തോടെ യുവരാജ് ഗോകുല്‍ ചോദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മകളെ സ്വാശ്രയകോളെജില്‍ ചേര്‍ത്താന്‍ നടത്തിയ കഥ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയിട്ടുണ്ടല്ലോ? ഇന്ന് മുഖ്യമന്ത്രിയും കൂട്ടരും സ്വാശ്രയക്കോളെജിന് വേണ്ടി വാദിക്കുന്നവരായി മാറിയെന്നും യുവരാജ് ഗോകുല്‍ ആരോപിച്ചു. എസ് എഫ് ഐക്കാര്‍ സര്‍വ്വകലാശാലകളേയും മറ്റും സംരക്ഷിച്ച് സംരക്ഷിച്ച് ഇപ്പോള്‍ കാമ്പസില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാത്ത സ്ഥിതിവിശേഷമായി. കുട്ടികളെല്ലാം കേരളത്തിന് പുറത്തേക്ക് പഠിക്കാന്‍ പോവുകയാണ്. ഇവിടെ കോളെജുകളില്‍ 50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. -യുവരാജ് ഗോകുല്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക