രഞ്ജിത് ഒറ്റക്ക് തീരുമാനമെടുക്കുന്നു ,ഞങ്ങളോട് ഒന്നും ആലോചിക്കുന്നില്ല ,ചെയർമാനെതിരെ രഹസ്യ യോഗം ചേർന്ന് മറ്റു അംഗങ്ങൾ ,ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിലാണ് രഹസ്യ യോഗം നടന്നത് .യോഗം നടക്കുമ്പോൾ രഞ്ജിത് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .കഴിഞ്ഞ ദിവസങ്ങളിൽ സംവിധായകൻ ഡോക്ടർ ബിജുവിനെതിരെ രഞ്ജിത് വിവാദ പ്രസ്താവന നടത്തിയിരുന്നു .ഇതിനെ തുടർന്ന് ചലച്ചിത്ര അക്കാദമയിലെ അംഗത്വത്തിൽ നിന്നും ഡോ. ബിജു രാജി വച്ചിരുന്നു
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനോട് വിശദീകരണം തേടിയിരുന്നു. രഞ്ജിത്തിന്റെ വിവാദ പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയതോടെ സർക്കാരിനും രഞ്ജിത് ഒരു തലവേദന ആയി മാറുകയാണ്. ഇനിയും ചെയർമാൻ സ്ഥാനത്തു തുടരാൻ അനുവദിക്കുന്നതിൽ മന്ത്രിക്കും ഇടതു പക്ഷത്തിനും താല്പ്പര്യം ഇല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .
മേള സമാപിക്കാൻ ഒരു ദിവസം മാത്രമാണുള്ളത്. ഇതിനിടയിൽ അംഗങ്ങൾ സമാന്തരമായി ചേർന്ന യോഗം മേളയുടെ തന്നെ ശോഭ കെടുത്തിയിരിക്കുകയാണ്. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: