ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയില്‍ രണ്ടു യുവാക്കളുടെ അക്രമം നടത്തിയ സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പാർലമെൻ്റിൽ ഇന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കവാടമായ മകർ ദ്വാർ വഴിയുള്ള പ്രവേശനം എം.പിമാർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് വേണ്ടി പാർലമെൻ്റ് വളപ്പിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
പാർലമെൻ്റിന്റെ 200 മീറ്റർ അകലെവച്ച് വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന കർശനമാക്കി. പാർലമെൻ്റ് വളപ്പിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: