Categories: Kerala

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവ

Published by

വയനാട്: വാകേരിയിൽ ക്ഷീരകർഷകർ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞതായി സൂചന. വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസുള്ള 45 എന്ന കടുവയാണ് പ്രജീഷിനെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവയെ തിരിച്ചറിഞ്ഞതോടെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചു.വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് ഉൾപ്പെടെയുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തിയിട്ടുണ്ട്. നിലവിൽ കടുവയെ അകലമിട്ട് നിരീക്ഷിച്ച് വരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രജീഷ് എന്ന ക്ഷീരകർഷകനായ യുവാവിനെ കഴിഞ്ഞ ദിവസം കടുവ കൊലപ്പെടുത്തിയിരുന്നു. പശുവിന് വേണ്ടി പുല്ലരിയാൻ പോയപ്പോഴായിരുന്നു ആക്രമണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Tiger