തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കാമ്പസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ മാസം 16 മുതല്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല അതിഥി മന്ദിരത്തില്‍ താമസിക്കാനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു നേരത്തെ ഗവര്‍ണറുടെ തീരുമാനം.
എന്നാല്‍ എസ് എഫ്ഐയുടെ പ്രഖ്യാപനത്തോടെ താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു ഗവര്‍ണര്‍.
ഗവര്‍ണറെ കേരളത്തിലെ കാമ്പസികളില് കയറ്റില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ആണ് വെല്ലുവിളിച്ചത്.
തിങ്കളാഴ്ചയായിരുന്നു ഗവര്ണറിടെ കാര്‍ തടഞ്ഞ് എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാട്ടിയത്. വിമാനത്താവളത്തിലേക്ക് പോകേെവ പാളയത്തും ജനറല്‍ ആശുപത്രിക്ക് സമീപവും പേട്ട പളളിമുക്കില്‍ പൊലീസ് സ്റ്റേഷന് മുന്നിലുമാണ് കരിങ്കൊടി കാട്ടിയത്.പാളയത്ത് വച്ച് ഗവര്‍ണറുടെ കാറില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയും ചെയ്തു.ഇതോടെ കാറില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞ് അതിരൂക്ഷ വിമര്‍ശനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: