Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണഘടനാപരമായ ഇടപെടല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 05:00 am IST
in Editorial

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത് ഇടതുഭരണത്തിന്‍ കീഴിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണമായ തകര്‍ച്ചയെയാണ് കാണിക്കുന്നത്. രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രണ്ടിടത്താണ് ഗവര്‍ണറുടെ വാഹനത്തിനു നേര്‍ക്ക് എസ്എഫ്‌ഐക്കാര്‍ ആക്രമണം നടത്തിയത്. ഔദ്യോഗിക വാഹനത്തിന്റെ ചില്ലു തകര്‍ക്കാന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ പോലീസ് നിഷ്‌ക്രിയത പാലിച്ചു. ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി ക്ഷുഭിതനായി സംസാരിച്ചതിനു ശേഷമാണ് അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത്. ഗവര്‍ണര്‍ രാജ്ഭവനില്‍നിന്ന് ഇറങ്ങിയ വിവരവും, സഞ്ചാരപാതയുടെ വിവരവും ചോര്‍ന്നുകിട്ടിയതനുസരിച്ച് രണ്ടിടത്തായി എസ്എഫ്‌ഐക്കാര്‍ ആക്രമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പോലീസിന്റെ ഒത്താശയോടെ വളരെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ മേല്‍ ചാടിവീണ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് ഇവിടെ അക്രമികളുമായി ഒത്തുകളിക്കുകയായിരുന്നു. ഔദ്യോഗിക വാഹനം തകര്‍ത്ത് ഗവര്‍ണറെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ടും, ഇതുപോലുള്ള അക്രമം തുടരുമെന്നു പ്രഖ്യാപിച്ചുകൊണ്ടുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും പാര്‍ട്ടി മന്ത്രിമാരുടെയും പ്രതികരണം ഇതാണ് കാണിക്കുന്നത്. സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നതും അര്‍ത്ഥഗര്‍ഭമാണ്.

അധികാരത്തിലിരുന്നുകൊണ്ട് പാര്‍ട്ടി വളര്‍ത്താനും അഴിമതി നടത്താനും നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ആരായിരുന്നാലും അവരെ വച്ചുപൊറുപ്പിക്കില്ലെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും തീരുമാനമാണ് ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐക്കാരുടെ ആക്രമണത്തില്‍ കലാശിച്ചത്. കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ നിരന്തരം എതിര്‍ത്തുപോന്ന ഗവര്‍ണറുടെ വിജയവുമായിരുന്നു ഈ കോടതി വിധി. സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയ്‌ക്ക് സ്വന്തം അധികാരം ഗവര്‍ണര്‍ ആര്‍ക്കും അടിയറവയ്‌ക്കരുതെന്നും വിധിയില്‍ പറയുകയുണ്ടായി. ഇതനുസരിച്ച് ചില സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, സംസ്ഥാനത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയതും സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. ഗവര്‍ണറെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഏകാധിപത്യ മനോഭാവമാണ് ഗവര്‍ണറെ അപായപ്പെടുത്തുന്ന നിലയിലേക്ക് മാറിയിരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളെപ്പോലെ തീറ്റിപ്പോറ്റുന്ന എസ്എഫ്‌ഐക്കാരെ ഇതിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. സ്വാശ്രയ കോളജ് വിഷയത്തില്‍ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബാലിയെ അക്രമാസക്ത സമരത്തിലൂടെ നാടുകടത്തല്‍ നടത്തിയത് ഇതേ എസ്എഫ്‌ഐ തന്നെയാണ്.

തന്നെ ആക്രമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൂഢാലോചനയാണുള്ളതെന്ന ഗവര്‍ണറുടെ ആരോപണം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. തന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങാത്ത ഗവര്‍ണര്‍ക്കെതിരെ ഇതിനു മുന്‍പും നിരവധിതവണ മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ ഭരണം ജനങ്ങള്‍ക്ക് ദുരന്തമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നവകേരള സദസ്സുകളുടെ പൊള്ളത്തരം പല കോണുകളില്‍നിന്നും തുറന്നുകാട്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെതന്നെ ആക്രമിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ സിപിഎം പദ്ധതിയിട്ടതും, പോലീസിന്റെ സഹായത്തോടെ അത് പ്രാവര്‍ത്തികമാക്കിയതും. സംസ്ഥാനത്തെ പ്രഥമ പൗരനുതന്നെ ആക്രമണം നേരിട്ടിരിക്കെ പ്രശ്‌നം തങ്ങളുടെ കയ്യില്‍നിന്ന് വഴുതിപ്പോയേക്കാമെന്നും, കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും കണ്ടാണ് അക്രമികളില്‍ ചിലര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനാണിത്. ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്ന എസ്എഫ്‌ഐക്കാരെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യും. ഇതൊരുതരം കബളിപ്പിക്കലാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യം കണക്കിലെടുത്ത് ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവണം. രാഷ്‌ട്രപതിക്ക് തന്റെ അധികാരം പ്രയോഗിക്കാന്‍ സംസ്ഥാനത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് കശ്മീര്‍ കേസില്‍ കഴിഞ്ഞദിവസമാണല്ലോ സുപ്രീംകോടതി വ്യക്തമാക്കിയത്.

Tags: kerala governorConstitutionalinterventionSFI Attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയൊന്നാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

രോഗമില്ലാത്ത സമൂഹമാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം: ഗവര്‍ണര്‍

India

ജെഎന്‍യുവില്‍ വിഗ്രഹ നിമജ്ജനയാത്രക്ക് നേരെ എസ്എഫ്ഐ അതിക്രമം; കല്ലെറിഞ്ഞു, ചെരുപ്പ് ഉയര്‍ത്തിക്കാട്ടി

Vicharam

ട്രംപിന്റെ മധ്യസ്ഥതാ വാദവും നൊബേല്‍ മോഹവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.