Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനു കരുത്തേകി: വികസനം,ജനാധിപത്യം, അന്തസ് എന്നിവ മോഹഭംഗം, നിരാശ, വിഷാദം എന്നിവയ്‌ക്കു പകരമായിരിക്കുന്നു; മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:25 pm IST
in Main Article

നരേന്ദ്ര മോദി,പ്രധാനമന്ത്രി

അനുച്ഛേദം 370ഉം 35(എ)യും റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഓരോ ഇന്ത്യക്കാരനും വിലമതിക്കുന്ന ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും വിധിയിലൂടെ കോടതി ഉയർത്തിപ്പിടിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനം ഭരണഘടനാപരമായ സംയോജനം മെച്ചപ്പെടുത്തുന്നതിനായാണു ചെയ്തതെന്നും ശിഥിലീകരണമല്ലെന്നും സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചു. അനുച്ഛേദം 370 ശാശ്വതമല്ലെന്ന വസ്തുതയും കോടതി അംഗീകരിച്ചിട്ടുണ്ട്.

ജമ്മു, കശ്മീർ, ലഡാക്കിലെ അതിമനോഹരമായ ഭൂപ്രകൃതികൾ, ശാന്തമായ താഴ്‌വരകൾ, പ്രൗഢിയാർന്ന പർവതങ്ങൾ എന്നിവ തലമുറകളായി കവികളുടെയും കലാകാരരുടെയും സാഹസികരുടെയും ഹൃദയം കവർന്നിട്ടുണ്ട്. ഉദാത്തമായതിനെ അസാധാരണമായതു കണ്ടുമുട്ടുന്ന ഇടമാണിത്. ഹിമാലയം ആകാശത്തെ ചുംബിക്കുന്ന, തടാകങ്ങളിലെയും നദികള‌ിലെയും നിർമലമായ ജലം ആകാശത്തെ പ്രതിഫലിപ്പിക്കുന്ന, ഇടമാണിത്. എന്നാൽ, കഴിഞ്ഞ ഏഴു ദശകങ്ങളായി, ഈ ഇടങ്ങൾ ഏറ്റവും മോശമായ അക്രമത്തിനും അസ്ഥിരതയ്‌ക്കും സാക്ഷ്യം വഹിച്ചു. മഹത്തായ ജനങ്ങൾ ഒരിക്കലും അർഹിക്കാത്ത കാര്യമായിരുന്നു അത്.

ദൗർഭാഗ്യവശാൽ, നൂറ്റാണ്ടുകളായുള്ള കോളനിവൽക്കരണം, പ്രത്യേകിച്ച് സാമ്പത്തികവും മാനസികവുമായ അടിമത്തത്താൽ, നാം ഒരുതരത്തിൽ ആശയക്കുഴപ്പത്തിലായ സമൂഹമായി മാറി. വളരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിനുപകരം, ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്ന ദ്വൈതഭാവം നാം അനുവദിച്ചു. സങ്കടകരമെന്നു പറയട്ടെ, ജമ്മു കശ്മീർ അത്തരമൊരു മാനസികാവസ്ഥയുടെ വലിയ ഇരയായി മാറി. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്, ദേശീയോദ്ഗ്രഥനത്തിന് പുതിയ തുടക്കം കുറിക്കാനുള്ള അവസരം നമുക്കുണ്ടായിരുന്നു. അതിനുപകരം, ദീർഘകാല ദേശീയ താൽപ്പര്യങ്ങളെ അവഗണിക്കുകയാണെങ്കിലും ആശയക്കുഴപ്പത്തിലായ സമൂഹത്തിന്റെ സമീപനം തുടരാൻ നാം തീരുമാനിച്ചു.

എന്റെ ജീവിതത്തിന്റെ തുടക്കംമുതൽ ജമ്മു കശ്മീർ ആന്ദോളനുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീർ കേവലം രാഷ്‌ട്രീയ പ്രശ്നമല്ലാതിരുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടിലാണ് ഞാനുള്ളത്. പക്ഷേ, അത് സമൂഹത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് നെഹ്രു മന്ത്രിസഭയിൽ സുപ്രധാന വകുപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ദീർഘകാലം ഗവണ്മെന്റിന്റെ ഭാഗമാകുകയും ചെയ്യാമായിരുന്നു. എന്നിട്ടും, കശ്മീർ പ്രശ്നത്തിന്റെ പേരിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കുകയും, ജീവൻ പണയംവച്ചുപോലും, കഠിനമായ പാതയ്‌ക്കു മുൻഗണന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രയത്നവും ത്യാഗവും കോടിക്കണക്കിന് ഇന്ത്യക്കാരെ കശ്മീർ വിഷയവുമായി വൈകാരികമായി അടുപ്പിക്കാൻ കാരണമായി. വർഷങ്ങൾക്കുശേഷം, ശ്രീനഗറിൽ നടന്ന പൊതുയോഗത്തിൽ അടൽ ജി ‘ഇൻസാനിയത്ത്’, ‘ജംഹൂരിയത്ത്’, ‘കശ്മീരിയത്ത്’ എന്നിവയുടെ ശക്തമായ സന്ദേശം നൽകി, അത് എല്ലായ്‌പ്പോഴും വലിയ പ്രചോദനത്തിന്റെ ഉറവിടമാണ്.

ജമ്മു കശ്മീരിൽ സംഭവിച്ചത് നമ്മുടെ രാജ്യത്തോടും അവിടെ താമസിക്കുന്നവരോടും ചെയ്ത വലിയ വഞ്ചനയാണെന്ന് എല്ലായ്‌പ്പോഴും ഞാൻ ഉറച്ചു വിശ്വാസിച്ചിരുന്നു. ഈ കളങ്കം, ജനങ്ങളോട് ചെയ്ത ഈ അനീതി, ഇല്ലാതാക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നത് എന്റെ ശക്തമായ ആഗ്രഹമായിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.

വളരെ അടിസ്ഥാനപരമായി പറഞ്ഞാൽ, അനുച്ഛേദം 370ഉം 35(എ)യും വലിയ പ്രതിബന്ധങ്ങൾ പോലെയായിരുന്നു. അത് തകർക്കാനാകാത്ത ഭിത്തിപോലെ തോന്നി. ദുരിതമനുഭവിക്കുന്നവർ പാവപ്പെട്ടവരും അധഃസ്ഥിതരുമായിരുന്നു. അനുച്ഛേദം 370ഉം 35 (എ)യും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവരുടെ സഹ ഇന്ത്യക്കാർക്ക് ലഭിച്ച അവകാശങ്ങളും വികസനവും ഒരിക്കലും ലഭിക്കില്ലെന്നാണ് ഉറപ്പാക്കിയത്. ഈ അനുച്ഛേദങ്ങൾ കാരണം, ഒരേ രാജ്യത്തിലെ ജനങ്ങൾക്കിടയിൽ അകലം സൃഷ്ടിക്കപ്പെട്ടു. ഈ അകലം കാരണം, ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന, നമ്മുടെ രാജ്യത്ത് നിന്നുള്ള, നിരവധിപേർക്ക് അവിടെയുള്ള ജനങ്ങളുടെ വേദന വ്യക്തമായി തിരിച്ചറിയാനായിട്ടും പരിഹാരത്തിനു കഴിഞ്ഞില്ല.

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഈ വിഷയം അടുത്ത് കണ്ടിട്ടുള്ള കാര്യകർത്താവെന്ന നിലയിൽ, പ്രശ്നത്തിന്റെ പ്രത്യേകതകളെയും സങ്കീർണതകളെയും കുറിച്ച് എനിക്ക് സൂക്ഷ്മമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും, ഒരു കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നു- ജമ്മു കശ്മീരിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു; അവരുടെ ശക്തിയുടെയും നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ വികസനത്തിനു സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ കുട്ടികളുടെ മെച്ചപ്പെട്ട ജീവിതനിലവാരവും, അക്രമമോ അനിശ്ചിതത്വമോ ഇല്ലാത്ത ജീവിതവും അവർ ആഗ്രഹിക്കുന്നു.

അങ്ങനെ, ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കുമ്പോൾ, പൗരന്മാരുടെ ആശങ്കകൾ മനസിലാക്കൽ; പിന്തുണാ പ്രവർത്തനങ്ങളിലൂടെ വിശ്വാസം വളർത്തിയെടുക്കൽ; വികസനം, വികസനം, കൂടുതൽ വികസനം എന്നിവയ്‌ക്ക് മുൻഗണന നൽകൽ എന്നീ മൂന്ന് സ്തംഭങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം നൽകി.

2014ൽ, ഞങ്ങൾ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലുണ്ടായ മാരകമായ വെള്ളപ്പൊക്കത്തിൽ, കശ്മീർ താഴ്‌വരയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായി. 2014 സെപ്റ്റംബറിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഞാൻ ശ്രീനഗറിലേക്കു പോയി. പുനരധിവാസത്തിനു പ്രത്യേക സഹായമായി 1000 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ പിന്തുണയ്‌ക്കാനുള്ള നമ്മുടെ ഗവണ്മെന്റിന്റെ പ്രതിബദ്ധതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളെ കണ്ടുമുട്ടാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഇടപെടലുകളിൽ പൊതുവായ ഒരു കണ്ണിയുണ്ടായിരുന്നു- ജനങ്ങൾ വികസനം മാത്രമല്ല, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപകമായ അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു. അതേ വർഷം, ജമ്മു കശ്മീരിൽ നമുക്ക് നഷ്ടപ്പെട്ടവരുടെ സ്മരണയ്‌ക്കായി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ദീപാവലി ദിനത്തിൽ ജമ്മു കശ്മീരിലായിരിക്കാനും ഞാൻ തീരുമാനിച്ചു.

ജമ്മു കശ്മീരിന്റെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, നമ്മുടെ ഗവണ്മെന്റിലെ മന്ത്രിമാർ ഇടയ്‌ക്കിടെ അവിടെ പോയി ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ പതിവ് സന്ദർശനങ്ങൾ ജമ്മു കശ്മീരിൽ സൗഹാർദം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2014 മെയ് മുതൽ 2019 മാർച്ച് വരെ 150-ലധികം മന്ത്രിതലസന്ദർശനങ്ങൾ നടന്നു. ഇത് റെക്കോർഡാണ്. 2015ലെ പ്രത്യേക പാക്കേജ് ജമ്മു കശ്മീരിന്റെ വികസന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാന ചുവടുവയ്‌പ്പായിരുന്നു. അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിനോദസഞ്ചാര പ്രോത്സാഹനം, കരകൗശല വ്യവസായത്തിനുള്ള പിന്തുണ എന്നിവയ്‌ക്കുള്ള സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

യുവാക്കളുടെ സ്വപ്നങ്ങൾ ജ്വലിപ്പിക്കുന്നതിനുള്ള കഴിവു തിരിച്ചറിഞ്ഞ് ജമ്മു കശ്മീരിൽ കായികരംഗത്തിന്റെ കരുത്ത് ഞങ്ങൾ ഉപയോഗപ്പെടുത്തി. കായിക സംരംഭങ്ങളിലൂടെ, അത്‌ലറ്റിക് പരിശ്രമങ്ങളുടെ പരിവർത്തനപരമായ സ്വാധീനം അവരുടെ അഭിലാഷങ്ങളിലും ഭാവിയിലും നമുക്കു കാണാൻ കഴിഞ്ഞു. കായിക വേദികൾ നവീകരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും പരിശീലകരെ ലഭ്യമാക്കുകയും ചെയ്തു. പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ ക്രമീകരണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഏറ്റവും സവിശേഷമായ കാര്യം. അതിന്റെ ഫലങ്ങൾ മികച്ചതായിരുന്നു. പ്രതിഭാധനയായ ഫുട്‌ബോൾ താരം അഫ്‌ഷാൻ ആഷിഖിന്റെ പേരാണ് എന്റെ മനസിലേക്കു വരുന്നത്- 2014 ഡിസംബറിൽ ആ പെൺകുട്ടി ശ്രീനഗറിൽ കല്ലെറിഞ്ഞ സംഘത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ശരിയായ പ്രോത്സാഹനത്തോടെ അവൾ കാൽപ്പന്ത‌ിലേക്കു തിരിഞ്ഞു. അവളെ പരിശീലനത്തിന് അയച്ചു. കളിയിൽ അവൾ മികവ് പുലർത്തി. ഫിറ്റ് ഇന്ത്യ സംഭാഷണങ്ങളിലൊന്നിൽ അവളുമായി സംവദിച്ചത് ഞാൻ ഓർക്കുന്നു. അവിടെ ‘ബെൻഡ് ഇറ്റ് ലൈക്ക് ബെക്ഹാം’ എന്നതിനപ്പുറം നീങ്ങേണ്ട സമയമായി എന്ന് ഞാൻ പറഞ്ഞു. കാരണം ഇപ്പോൾ അത് ‘എയ്സ് ഇറ്റ് ലൈക്ക് അഫ്ഷാൻ’ ആണ്. മറ്റു ചെറുപ്പക്കാർ കിക്ക് ബോക്സിങ്ങിലും കരാട്ടെയിലും മറ്റും തിളങ്ങാൻ തുടങ്ങി.

പ്രദേശത്തിന്റെ സർവതോമുഖമായ വികസനത്തിനായുള്ള അന്വേഷണത്തിന്റെ നിർണായക നിമിഷം കൂടിയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഒരിക്കൽ കൂടി, ഒന്നുകിൽ അധികാരത്തിൽ തുടരുക അല്ലെങ്കിൽ ഞങ്ങളുടെ തത്വങ്ങളിൽ നിലകൊള്ളുക എന്നതിൽ ഏതു തിരഞ്ഞെടുക്കും എന്നതിനെ ഞങ്ങൾ അഭിമുഖീകരിച്ചു- ആ തിരഞ്ഞെടുപ്പ് ഒരിക്കലും കഠിനമായിരുന്നില്ല, ഞങ്ങൾ ഗവൺമെന്റിനെ ഉപേക്ഷിച്ചു. എന്നാൽ ഞങ്ങൾ നിലകൊള്ളുന്ന ആ ആദർശങ്ങൾക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്കും മുൻഗണന നൽകണമെന്നു ഞങ്ങൾ വീണ്ടും ആഗ്രഹിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം ജമ്മു കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള തലവന്മാരുമായി ഞാൻ നടത്തിയ ആശയവിനിമയത്തിലേക്ക് എന്റെ മനസ് മടങ്ങിപ്പോയി. മറ്റ് വിഷയങ്ങൾക്കൊപ്പം, ഞാൻ അവരോട് ഒരഭ്യർഥന നടത്തി- ഒരു ഘട്ടത്തിലും സ്കൂളുകൾ കത്തിക്കരുതെന്നും അത് ഉറപ്പാക്കണമെന്നും. ഇത് പാലിക്കപ്പെട്ടതിൽ എനിക്കു സന്തോഷം തോന്നി. എല്ലാത്തിനുമുപരി, സ്കൂളുകൾ കത്തിച്ചാൽ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് കൊച്ചുകുട്ടികളാണ്.

ഓഗസ്റ്റ് 5 എന്ന ചരിത്ര ദിനം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും മനസി‌ലും പതിഞ്ഞിരിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കാനുള്ള ചരിത്രപരമായ തീരുമാനം നമ്മുടെ പാർലമെന്റ് പാസാക്കി. അതിനുശേഷം ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. 2023 ഡിസംബറിലാണ് ജുഡീഷ്യൽ കോടതി വിധി വന്നതെങ്കിലും ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുടനീളമുള്ള വികസന തരംഗങ്ങൾ കണ്ടപ്പോൾ, നാലുവർഷമായി അനുച്ഛേദം 370ഉം 35 (എ)യും റദ്ദാക്കാനുള്ള പാർലമെന്റിന്റെ തീരുമാനത്തെ ജനകീയ കോടതി വളരെയധികം പ്രശംസിച്ചു.

രാഷ്‌ട്രീയ തലത്തിൽ, കഴിഞ്ഞ 4 വർഷം, താഴെത്തട്ടിലുള്ള ജനാധിപത്യത്തിൽ പുതുക്കിയ വിശ്വാസത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ, ഗോത്രവർഗക്കാർ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് അർഹതപ്പെട്ടതു ലഭിച്ചിരുന്നില്ല. അതോടൊപ്പം, ലഡാക്കിന്റെ അഭിലാഷങ്ങൾ തീർത്തും അവഗണിക്കപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 5 എല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ഭയമോ പക്ഷപാതമോ കൂടാതെ ബാധകമായ എല്ലാ കേന്ദ്ര നിയമങ്ങളും പ്രാതിനിധ്യവും കൂടുതൽ വ്യാപകമായിരിക്കുന്നു- ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നു, ബിഡിസി തിരഞ്ഞെടുപ്പ് നടന്നു, വിസ്മരിക്കപ്പെട്ട അഭയാർഥി സമൂഹങ്ങൾ വികസനത്തിന്റെ ഫലം ആസ്വദിക്കാൻ തുടങ്ങി.

കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന പദ്ധതികൾ പരിപൂർണത കൈവരിക്കുന്ന ഘട്ടത്തിലെത്തി. അതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി. സൗഭാഗ്യ, ഉജാല, ഉജ്വല പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഭവന നിർമാണം, കുടിവെള്ള പൈപ്പ് കണക്ഷൻ, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവയിൽ പുരോഗതി കൈവരിച്ചു. ആരോഗ്യ പരിപാലനമേഖലയിൽ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിന് സാക്ഷ്യം വഹിച്ചു. അല്ലായിരുന്നെങ്കിൽ ഇതു ജനങ്ങൾക്കു വലിയ വെല്ലുവിളിയാകുമായിരുന്നു. എല്ലാ ഗ്രാമങ്ങളും ഒഡിഎഫ് പ്ലസ് പദവി സ്വന്തമാക്കി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗർത്തമായിരുന്ന ഗവണ്മെന്റ് ജോലി ഒഴിവുകൾ സുതാര്യമായും പ്രക്രിയാധിഷ്ഠിതമായും നികത്തി. ഐഎംആർ പോലുള്ള മറ്റ് സൂചകങ്ങൾ മെച്ചപ്പെട്ടു. അടിസ്ഥാനസൗകര്യവികസനവും വിനോദസഞ്ചാരത്തിനുള്ള ഉത്തേജനവും ഏവർക്കും കാണാൻ കഴിയുന്നതാണ്. വികസനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഈ നല്ല മാറ്റത്തിന്റെ ചാലകശക്തിയാകാൻ തയ്യാറാണെന്നും ആവർത്തിച്ചു തെളിയിച്ച ജമ്മു കശ്മീരിലെ ജനങ്ങളുടെ അതിജീവനശേഷിക്കാണ് ഇതിന്റെ ഖ്യാതി സ്വാഭാവികമായും ലഭിക്കുക. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവയുടെ പദവി സംബന്ധിച്ച് നേരത്തെ ചോദ്യചിഹ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ, റെക്കോർഡ് വളർച്ച, റെക്കോർഡ് വികസനം, റെക്കോർഡ് എണ്ണം വിനോദസഞ്ചാരികളുടെ വരവ് എന്നിവയെക്കുറിച്ച് ആശ്ചര്യചിഹ്നങ്ങൾ മാത്രമാണുള്ളത്.

ഡിസംബർ 11ന്റെ വിധിയിലൂടെ, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനു സുപ്രീം കോടതി കരുത്തേകി; നമ്മെ നിർവചിക്കുന്നത് ഐക്യത്തിന്റെ ബന്ധങ്ങളും സദ്‌ഭരണത്തോടുള്ള പങ്കാളിത്ത പ്രതിബദ്ധതയുമാണെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഇന്ന് ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒഴിഞ്ഞ ക്യാൻവാസിലാണ് ജനിക്കുന്നത്. അവിടെ അവന് അല്ലെങ്കിൽ അവൾക്ക് ഊർജസ്വലമായ അഭിലാഷങ്ങൾ നിറഞ്ഞ ഭാവി വരയ്‌ക്കാൻ കഴിയും. ഇന്ന്, ജനങ്ങളുടെ സ്വപ്നങ്ങൾ ഭൂതകാലത്തിന്റെ തടവിലല്ല; മറിച്ച്, ഭാവിയുടെ സാധ്യതകളിലാണ്. എല്ലാത്തിനുമുപരി, വികസനം, ജനാധിപത്യം, അന്തസ് എന്നിവ മോഹഭംഗം, നിരാശ, വിഷാദം എന്നിവയ്‌ക്കു പകരമാകുകയും ചെയ്തിരിക്കുന്നു.

 

Tags: Prime Minister Narendra ModiJammu and KashmirResounding declaration of hopeprogressunityArticle 370 of the Constitution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.