പുതുതായി പണിത വീട്ടില്‍ തുളസിത്തറ കെട്ടാന്‍ ആഗ്രഹമുണ്ട്. വീടിന്റെ ദര്‍ശനം തെക്കാണ്. തുളസിത്തറയുടെ സ്ഥാനം എവിടെയാവാം?
തെക്ക് ദര്‍ശനമായി നില്ക്കുന്ന വീടിന്റെ പ്രധാനവാതിലിനു നേരെ വരാതെ അല്പം കിഴക്കോട്ടു മാറ്റി സ്ഥാപിക്കുക. ഇതിന്റെ പൊക്കം വീടിന്റെ തറ ലെവലില്‍ നിന്നും ഉയരാന്‍ പാടില്ല.
എട്ട് വര്‍ഷത്തിനുമുമ്പ് പണി കഴിപ്പിച്ച രണ്ടുനില വീട്. ഗൃഹനാഥനും ഭാര്യയും ഒരു ജോലിക്കാരനും മാത്രമാണ് വീട്ടിലുള്ളത്. താഴത്തെ രണ്ട് മുറികള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലത്തെ മുറിയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ അടച്ചിടുന്നത് ദോഷമാണെന്ന് പലരും പറയുന്നു. സത്യമാണോ?
അയ്യായിരം ആറായിരം സ്ക്വയര്‍ഫീറ്റില്‍ വീട് പണി കഴിപ്പിച്ചിട്ട് പ്രായംചെന്ന രണ്ടോ മൂന്നോ വ്യക്തികള്‍ താമസിക്കുകയും ബാക്കിയുള്ള ഭാഗമെല്ലാം അടച്ചിടുകയും ചെയ്യുന്നത് വളരെ ദോഷം ചെയ്യും. അടച്ചിടുന്ന വീടുകളില്‍ ക്രമേണ മാറാല കെട്ടുകയും നെഗറ്റീവ് എനര്‍ജി തളംകെട്ടി വീടിന്റെ സന്തുലനാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുകയും ചെയ്യുന്നു. ഒരു വീടായാല്‍ എല്ലാ മുറികളും ഉപയോഗിക്കുന്ന തരത്തിലായിരിക്കണം.
ഇല്ലത്തിന്റെ തെക്കുപടിഞ്ഞാറായി ഗണപതിയുടെ ഒരു കല്‍വിഗ്രഹം. ഇത് പഴയൊരു കൂവളത്തിന്റെ ചുവട്ടിലാണിരിക്കുന്നത്. വിഗ്രഹത്തിന് എണ്‍പത് വര്‍ഷത്തോളം പഴക്കം ഉണ്ട്. വൃക്ഷത്തിന്റെ ചുവട്ടില്‍ ചെറിയ ഒരു മേല്‍ക്കൂര ഉണ്ട്. വിഗ്രഹം ഇരിക്കുന്നിടത്ത് പുതിയ ഗണപതിക്ഷേത്രം പണിയുവാന്‍ ഉദ്ദേശിക്കുന്നു. നിലവിലുള്ള വിഗ്രഹത്തിന് ചെറിയ കേടുപാടുകള്‍ ഉണ്ട്. പുതിയ ക്ഷേത്രം പണിയുമ്പോള്‍ ഈ വിഗ്രഹം തന്നെ പൂജിക്കുന്നതില്‍ തെറ്റുണ്ടോ?
തറവാടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയില്വച്ച് ആരാധിക്കുന്ന ഗണപതി വിഗ്രഹത്തിന് കാര്യമായ കേടുപാടുകള്‍ ഇല്ലെങ്കില്‍ പുതിയ ക്ഷേത്രം പണിയുമ്പോള്‍ ഈ വിഗ്രഹം അതിനകത്ത് സ്ഥാപിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിധിപ്രകാരം പൂജകള്‍ ചെയ്ത് ജലസമാധി നടത്തിയ പുതിയ വിഗ്രഹം പുതിയ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതില്‍ തെറ്റില്ല.
വീട് പണി കഴിപ്പിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇവിടെ താമസിച്ചതിന് ശേഷം വളരെയധികം കടബാദ്ധ്യതകള്‍ ഉണ്ടായി. നിലവിലുണ്ടായിരുന്ന ബിസിനസ്സും മനസമാധാനവും നഷ്ടപ്പെട്ടു. വീടിന്റെ ദര്‍ശനം വടക്കാണ്. പൂമുഖവാതില്‍ വടക്കുദിക്കിന്റെ മധ്യഭാഗത്തോട്ടാണ് സ്ഥാപിച്ചിട്ടുള്ളത്. വടക്കുനിന്ന് തെക്ക് ഭാഗത്ത് ഇറങ്ങത്തക്ക രീതിയില്‍ വാതിലുകള്‍ എല്ലാം നേരെയാണ്. പ്രധാന വാതിലിന് നേരെയാണ് ഗേറ്റും സ്ഥാപിച്ചിട്ടുള്ളത്. നാട്ടിലെ വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് വീട് പണി കഴിപ്പിച്ചത്. ഇപ്പോള്‍ പല ആള്‍ക്കാരും തെറ്റായ രീതിയിലാണ് പ്രധാന വാതിലും ഗേറ്റും കൊടുത്തിട്ടുള്ളതെന്ന് പറയുന്നു. എന്താണ് സത്യാവസ്ഥ?
വീടിന്റെ കാര്യങ്ങള്‍ മനസ്സിലാക്കിയിടത്തോളം ശക്തമായ വാസ്തുദോഷം സംഭവിച്ചു. ഒരിക്കലും തന്നെ കോണ്‍ക്രീറ്റ് വീട് പണിയുമ്പോള്‍ ആരൂഢകണക്കിന്റെ അളവുകളും മറ്റും എടുക്കാന്‍ പാടുള്ളതല്ല. അതുപോലെ ഗേറ്റില്‍നിന്ന് തുടങ്ങി പൂമുഖവാതില്‍ തൊട്ട് തെക്ക് ഭാഗത്ത് ഇറങ്ങുന്നതുവരെ നേര്‍നേര്‍ വാതില്‍ കൊടുത്തത് തെറ്റായിപ്പോയി. ഇങ്ങനെയുള്ള വീടുകളില്‍ ഐശ്വര്യം ഉണ്ടായിരിക്കുകയില്ല. കൂടാതെ സാമ്പത്തികനഷ്ടങ്ങളും മനക്ലേശങ്ങളും ദുരിതങ്ങളുമായിരിക്കും ഫലം. ആയതിനാല്‍ വിദഗ്ധനായ ഒരു വാസ്തുപണ്ഡിതനെക്കൊണ്ട് വീട് പുനഃക്രമീകരിക്കുക.
ചെറിയൊരു വീട് പണികഴിപ്പിക്കുകയാണ്. പൂജാമുറിയായി കൊടുക്കുവാന്‍ സ്ഥലമില്ല. വീടിന്റെ ഏത് ഭാഗത്ത് വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതാണ് ഉത്തമം?
വീട്ടില്‍ പൂജാമുറി ഇല്ലായെന്ന് പറഞ്ഞ് വിഷമിക്കേണ്ട കാര്യമില്ല. കഴിയുമെങ്കില്‍ വടക്കുകിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ കിഴക്കിന്റെ മറ്റ് സ്ഥലങ്ങളിലോ ഒരു സ്റ്റാന്റ് വച്ച് അത്യാവശ്യം പടങ്ങള്വച്ച് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. പടങ്ങള്‍ എല്ലാം തന്നെ പടിഞ്ഞാറോട്ടും നമ്മള് തൊഴുന്നത് കിഴക്കോട്ടും ആയിരുന്നാല്‍ ഉത്തമം. അതല്ലെങ്കില്‍ ഗൃഹാന്തരീക്ഷത്തിന് അനുസരണമായി ഒരു സ്റ്റാന്റ് വച്ച് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. കിഴക്കോട്ടും പടിഞ്ഞാറോട്ടും പടങ്ങള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. ബാത്ത്റൂം ചുമരിനോട് ചേര്‍ന്ന് വിളക്ക് കത്തിക്കരുത്. അതുപോലെ സ്റ്റെയര്‍കെയ്സിന് അടിഭാഗവും ഒഴിവാക്കുന്നതാണ് നല്ലത്.
വീട്ടിലെ പൂജാമുറിയില്‍ ഗുരുവായൂരില്‍നിന്ന് വാങ്ങിയ സാമാന്യം വലുപ്പമുള്ള ഓടക്കുഴലോടു കൂടിയ കൃഷ്ണവിഗ്രഹം (പ്ലാസ്റ്റര്‍ ഓഫ് പാരീസ്) ഉണ്ട്. ഓടക്കുഴല്‍ ഊതുന്ന ശ്രീകൃഷ്ണവിഗ്രഹം വീടിനകത്ത് വയ്ക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ?
ഇത് തെറ്റായ ധാരണയാണ്. ഓടക്കുഴല്‍ കൈയില്‍ ഇല്ലെങ്കില്‍ ശ്രീകൃഷ്ണന് അപൂര്‍ണനാണ്. ഇങ്ങനെയുള്ള പ്രചാരണം തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. യാതൊരുവിധ അടിസ്ഥാനവും ഇക്കാര്യത്തില്‍ ഇല്ല. ആയതിനാല്‍ ഓടക്കുഴല്‍ ഉള്ള കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുന്നതും പൂജാമുറിയില്‍ വയ്ക്കുന്നതും ഉത്തമമാണ്.
വീടിന്റെ കന്നിമൂലഭാഗം കാര്‍പോര്‍ച്ച് ആയിട്ടാണ് എടുത്തിട്ടുള്ളത്. വീട് പണി കഴിപ്പിച്ചിട്ട് ഒമ്പതു മാസമേ ആയുള്ളൂ. ഇത് തെറ്റാണെന്ന് പലരും പറയുന്നു. ഇത് ശരിയാണോ?
വീടിന്റെ തെക്ക് പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് കാര്‍പോര്‍ച്ച് വരാന്‍ പാടില്ല. ഈ ഭാഗം ഒരു റൂമാക്കി മാറ്റുന്നതാണ് ഉത്തമം.
വീട്ടിലെ അലമാര ഏത് ഭാഗത്തേക്ക് നോക്കി വയ്ക്കുന്നതാണ് നല്ലത്?
വീടിന്റെ അലമാരയെല്ലാം വടക്കോട്ട് കുബേരദിക്കിലേക്ക് നോക്കിയിരിക്കത്തക്ക രീതിയിലോ അല്ലെങ്കില്‍ കിഴക്ക് ഇന്ദ്രദിക്കിലേക്ക് നോക്കിയിരിക്കത്ത രീതിയിലോ പണികഴിപ്പിച്ച് വയ്ക്കേണ്ടതാണ്.
വീടിനകത്ത് ഫിങ്ക്ടാങ്ക്, വാട്ടര്ഫൗണ്ടന് എന്നിവ പടിഞ്ഞാറു ഭാഗത്തു വരുന്നതില്‍ തെറ്റുണ്ടോ?
കഴിയുന്നതും ഫിഷ്ടാങ്ക്, വാട്ടര്ഫൗണ്ടന് എന്നിവ വടക്ക് ഭാഗത്തോ കിഴക്ക് ഭാഗത്തോ സ്ഥാപിക്കാം. വടക്ക് കിഴക്ക് ഭാഗം ഏറ്റവും ഉത്തമമാണ്.
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കിണര്‍ മൂടുന്നതിന് വിധിപ്രകാരം എന്താണ് ചെയ്യേണ്ടത്?
ഉപയോഗിക്കുന്ന കിണര്‍ മൂടുന്നതിന് രാവിലെ ആറിനും ഏഴിനും ഇടയ്ക്ക് ഈറന്‍ വസ്ത്രത്തോടെ കിഴക്കോട്ട് തിരിഞ്ഞു നിന്ന് ആദ്യമായി ഒരു പാത്രത്തില്‍ പാലെടുത്ത് കിണറ്റില്‍ ഒഴിക്കുക. രണ്ടാമതായി കുറച്ച് കരിമ്പിന് ചാറ് കിണറ്റിന്േക്ക് ഒഴിക്കുക. മൂന്നാമതായി ഒരു കുടം നല്ല ജലം കിണറ്റില്‍ ഒഴിക്കുക. അത് കഴിഞ്ഞ് നല്ല ഒരു കുട്ട മണ്ണ് കിണറ്റിലേക്ക് ഇട്ട ശേഷം സാധാരണ മണ്ണ് ഉപയോഗിച്ച് കിണര്‍ പരിപൂര്‍ണമായി നികത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: