ഗര്‍ഭം സ്ഥിരീകരിക്കപ്പെട്ട് മൂന്നുമാസം ആകുമ്പോഴേക്കും പുംസവനസംസ്കാരം ചെയ്തിരിക്കണം. താമസിച്ചു ചെയ്താലും കുഴപ്പമില്ല. പക്ഷേ സമയത്തു ചെയ്യുന്നതിനു പ്രത്യേകം ഫലം ഉണ്ട്. മൂന്നാംമാസം മുതല്‍ ഗര്‍ഭത്തില്‍ ആകാരവും സംസ്കാരവും രൂപപ്പെടാന്‍ തുടങ്ങുന്നു. അവയ്ക്കുവേണ്ടി ആദ്ധ്യാത്മികപരിചരണം സമയത്തുതന്നെ ചെയ്യേണ്ടതാണ്. ഈ സംസ്കാരത്തിന്റെ താഴെപ്പറയുന്ന പ്രയോജനങ്ങള്‍ ശ്രദ്ധിച്ചുമനസ്സിലാക്കുക.
ഗര്‍ഭത്തിന്റെ മഹത്വം മനസ്സിലാക്കുക. വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടി മാതാപിതാക്കള്‍ക്കും കുലത്തിനും വിപത്തായി ഭവിക്കരുത്. സൗഭാഗ്യത്തിനും അഭിമാനത്തിനും കാരണമാകണം. ഗര്‍ഭസ്ഥശിശുവിന്റെ ശാരീരികവും ബുദ്ധിപരവും ഭാവനാപരവുമായ വളര്‍ച്ചയ്ക്കുവേണ്ടി എന്താണു ചെയ്യേണ്ടതെന്നു അറിഞ്ഞിരിക്കുകയും മനസ്സിലാക്കുകയും വേണം.
ഗര്‍ഭിണിക്ക് അനുകൂലമായ അന്തരീക്ഷവും ആഹാരപാനീയങ്ങളും പെരുമാറ്റവും രൂപപ്പെടുത്തണം. ഗര്‍ഭത്തിലൂടെ അവതരിക്കാന്‍ പോകുന്ന ആത്മാവിന്റെ ദോഷപൂര്‍ണ്ണമായ പൂര്വ്വസംസ്കാരങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിനും സുസംസ്കാരങ്ങള് വളര്‍ത്തുന്നതിനും പുതിയ സംസ്കാരങ്ങള്‍ സ്ഥാപിക്കുന്നതിനുംവേണ്ടി തങ്ങളുടെ സകലകഴിവും ഈശ്വരാനുഗ്രഹവും ഒത്തുചേരാന്‍ ശ്രമിക്കണം.
ഗര്ഭപൂജനം (ശിക്ഷണവും പ്രേരണയും)
ഗര്‍ഭം ഒരു കൗതുകമല്ല, ഒരു വലിയ ഉത്തരവാദിത്തമാണ്. ഇത് മനസ്സിലാക്കുകയും നിറവേറ്റാന്‍ മാനസികമായും പ്രായോഗികമായും സന്നദ്ധരാകുകയും ചെയ്യുക. ഗര്‍ഭത്തിലൂടെ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആത്മാവിനെ ഈശ്വര,/ീഴ പ്രതിനിധിയായി പരിഗണിച്ച് അതിനു അനുയോജ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി അതിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ചെയ്യുക. ഗര്‍ഭം പൂജനീയമാണ്. ഏതെങ്കിലും പൂജനീയവ്യക്തി മുന്നിലുള്ളപ്പോള്‍ ത,/ീഴ സ്വഭാവവും പരസ്പരദ്വേഷവൈര ഭാവങ്ങളും മറന്ന് സൗമ്യമായിട്ടാണല്ലോ പെരുമാറുന്നത്. ഗര്ഭത്തിനുവേണ്ടിയും ഇപ്രകാരം ചെയ്യണം.
ഗര്ഭപൂജനം ഒരു ഉപചാരകര്മ്മമാക്കിത്തീര്ക്കരുത്. സംസ്കാരം ഫലപ്രദമാക്കാന്വേണ്ടി പൂജാഉപാസനകള് നിരന്തരം നടന്നുകൊണ്ടിരിക്കണം. വീട്ടില്‍ ആസ്തിക്യപൂര്ണ്ണമായ അന്തരീക്ഷം വാഴണം. ഗര്‍ഭിണിയും സ്വയം പതിവായി ഉപാസന ചെയ്യണം. അതിനും ആഹാരത്തിനും വിശ്രമത്തിനുമെന്നപോലെ പ്രാധാന്യം നല്‍കണം. കൂടുതല്‍ സാദ്ധ്യമല്ലെങ്കില്‍ ഗായത്രീചാലിസ ചൊല്ലുകയും ഗായത്രീപഞ്ചാക്ഷരിമന്ത്രം (ഓം ഭൂര്ഭുവഃ സ്വഃ) ജപിക്കുകയും ചെയ്യുക.
ക്രിയയും ഭാവനയും:
ഗര്ഭപൂജനത്തിനായി ഗര്‍ഭിണിയുടെ വീട്ടിലേയും കുടുംബത്തിലേയും പ്രായപൂര്ത്തിയായവരുടെയുമെല്ലാം കയ്യില്‍ അക്ഷതം, പുഷ്പം ഇത്യാദി കൊടുക്കുക. മന്ത്രം ചൊല്ലുക. മന്ത്രം ചൊല്ലിയശേഷം എല്ലാവരുടേയും കയ്യിലുള്ള അക്ഷതപുഷ്പാദികള് ഒരു ചെറിയ തളികയില്‍ ശേഖരിച്ചു ഗര്‍ഭിണിക്കു കൊടുക്കുക. അവര്‍ അതു വയറ്റത്തു സ്പര്‍ശിച്ചശേഷം താഴെ വയ്ക്കുക.
ഗര്‍ഭസ്ഥശിശുവിന് സദ്ഭാവനുടേയും ദൈവീകാനുകമ്പയുടേയും ഫലം ലഭിക്കുന്നതിനുവേണ്ടി പൂജ ചെയ്യുകയാണെന്നു സങ്കല്പിക്കുക. ഗര്‍ഭിണി അതു സ്വീകരിച്ച് ഗര്‍ഭത്തിന് ആ ഫലം എത്തിച്ചുകൊടുക്കാന്‍ സഹകരിക്കുകയാണെന്ന ഭാവം പുലര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: