രാജ്‌കോട്ട: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാട്ടറില്‍ പുറത്ത്. രാജസ്ഥാനെതിരെ 200 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമിലില്ലായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാല്‍ ലോംറോര്‍ 114 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുനാല്‍ സിംഗ് റാത്തോഡ് മികച്ച പിന്തുണ നല്‍കി. കേരളത്തിനായി അഖിന്‍ സത്താര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിംഗില്‍ കേരളത്തിന്റെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തില്‍ 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ 11 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി അനികേത് നാലും, ഖാന്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക