കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകൊമാനോവിച്ചിന് വീണ്ടും വിലക്കും പിഴയും. ഒരു മത്സരത്തില്‍ വിലക്കും 50,000 രൂപ പിഴയുമാണ് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി ചുമത്തിയത്.
റഫറിയെ വിമര്‍ശിച്ചതിനാണ് നടപടി. ചെന്നൈയിന് എഫ്സിയുമായുളള മത്സരത്തിന് ശേഷമാണ് ഇവാന് റഫറിമാരെ വിമര്‍ശിച്ചത്.
ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നിലായാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ല. റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കും അതിന് കാരണമെന്നാണ് ഇവാന് വുകൊമാനോവിച്ച് പറഞ്ഞത്.
ഇവാനെ വിലക്കിയതിനെ തുടര്‍ന്ന് നാളത്തെ പത്രസമ്മേളനത്തില്‍ അസിസ്റ്റന്റ് പരിശീലകന് ഫ്രാങ്ക് പങ്കെടുക്കുമെന്ന് കൊച്ചി ബ്ലസ്റ്റേഴ്സ് അറിയിച്ചു. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്സിക്കെതിരെയുളള മത്സരത്തില്‍ വാക്ക് ഔട്ട് നടത്തിയ ഇവാന് പത്തു മത്സരങ്ങളോളം വിലക്ക് കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: