പത്തനംതിട്ട:ശബരിമല തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തീർഥാടകർക്ക് യാതൊരു ബുദ്ധുമുട്ടും കൂടാതെ ദർശനം നടത്താൻ കഴിയണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. പത്തനംതിട്ട എസ്പി നിലയ്ക്കലിൽ നേരിട്ടെത്തി പരിശാധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയില്‍ ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായി ഭക്തരൂടെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
തിരക്ക് കുറയ്ക്കുന്നതിന് കോടതി നേരത്തെ നിര്‍ദേശം നല്ക്കിയിരുന്നു.എന്നാല്‍ ശബരിമലയില്‍ തിരക്ക് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്. തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂ റുകളായി നിർത്തിയിട്ടിരിക്കുന്ന ഇലവുങ്കലിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം ബുക്കിംഗ് ഇല്ലാതെ ദിവസവും പതിനായിരം പേര് വരെ ദര്‍ശനം നടത്തുന്നുണ്ട്. അക്കാര്യം കൂടി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ വര്‍ഷം ഇത്രയും സമയം ദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ ഈ തവണ ക്യൂ കോംപ്ലക്സിലും എവിടെയും ഒരു സൗകര്യമില്ലെന്നും ശബരിമലയില്‍ പോയ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: