തൃശ്ശൂര്‍: കാശ്മീരിന്റെ പ്രത്യേക പദവിയായിരുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തില്‍ 370ാം വകുപ്പ് തിരിച്ച് കൊണ്ടുവരണമെന്ന് വാദിച്ച സിപിഎം കോണ്‍ഗ്രസ്സ് ഇന്‍ഡി സഖ്യം ഭാരതത്തിലെ ജനങ്ങളോടും പ്രത്യേകിച്ച് കാശ്മീര്‍ പണ്ഡിറ്റ് കളോടും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
370ാം വകുപ്പ് താല്‍ക്കാലി കമായിരുന്നുവെന്നും കാശ്മീരിനെ വിഭചിച്ച് ലഡാക്ക് സംസ്ഥാനം രൂപികരിച്ചത് നിയമപരമാണന്ന് കണ്ടെത്തിയ സുപ്രീം കോടതി കാശ്മീര്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ കീഴില്‍ മാത്രമാണെന്നും പ്രഖ്യാപിച്ചു.. ഈ വിധിന്യായത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാനാകുന്നത് 370ാം വകുപ്പ് കാശ്മീരില്‍ കൊണ്ടുവന്നവരും, അതിന് വേണ്ടി ഇപ്പോള്‍ വാദിക്കുന്നവരും ഇന്ത്യയുടെ പരമാധികാരത്തിനെതിരെയാണ് വാദവും പ്രവര്‍ത്തിയും നടത്തിയത് എന്നാണ്. ഇരുപത്തിമൂന്ന് ഹര്‍ജികളായിരുന്നു 370-ാം വകുപ്പ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്തത്. കാശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരായ ക്രൂരതയില്‍ മൗനി കളയായി നിന്ന ഗാസ വാദികളാണ് ഹര്‍ജി ഫയല്‍ ചെയ്ത് 310ാം വകുപ്പിന് വേണ്ടി ഘോര ഘോര ഘോരം വാദിച്ചത്.
രാജ്യത്തിന്റെ പരമാധികാരം ഊട്ടി ഉറപ്പിച്ച കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരം 370ാം വകുപ്പിലൂടെ അടിയറവ് വെച്ച കോണ്‍ഗ്രസ്സിന്റെ രാജ്യ വിരുദ്ധ നിലപാടിനെതിരെയുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയുടെ പ്രഹരം എന്നത് വ്യക്തമാണ്. ഇവര്‍ മാപ്പ് പറയേണ്ടത് ജനാധിപത്യ മര്യാദയാണ്. ബിജെപി ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: