ന്യൂദൽഹി: ചില പോരാട്ടങ്ങൾ പരാജയപ്പെടാനുള്ളതാണെന്ന പോസ്റ്റുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവെന്നും സിബൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി വിധി പറയുംമുമ്പേയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
‘‘ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്’’- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ ഷാ, ദുഷ്യന്ത് ദവെ എന്നിവരാണ് എതിർ കക്ഷികൾക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
Courts
Some battles are fought to be lost
For history must record the uncomfortable facts for generations to know
The right and wrong of institutional actions will be debated for years to come
History alone is the final arbiter
of the moral compass of historic decisions— Kapil Sibal (@KapilSibal) December 11, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: