ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി സെന്‍സെക്സ് സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഭാരതത്തിൽ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹകികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണി മികച്ച നേട്ടത്തില്‍ മുന്നോട്ടു കുതിക്കുകയാണ്. നിഫ്റ്റി സൂചിക 21,000 പിന്നിട്ടു. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ശക്തമായ സമ്പത്തിക സൂചകങ്ങൾ, അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവ്, ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത, വിമ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ വിപണി മികച്ച നേട്ടത്തിൽ മുന്നോട്ടു പോവുകയാണ്.
നിലവില്‍ 200 പോയിന്‍റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. ഒഎന്‍ജിസി, എസ്ബിഐ, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്. സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്‍റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാന്‍, മാരുതി, അപ്പോളോ ആശുപത്രി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
ബാങ്ക് നിഫ്റ്റിയുടെ പ്രകടനം നിഫ്റ്റിയെ മറികടന്ന് മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച നിഫ്റ്റി 3.5ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി 5.5ശതമാനം നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: