കുവൈറ്റ് സിറ്റി: അടുത്ത വര്‍ഷം കുടുംബ വിസ അല്ലെങ്കില്‍ ആശ്രിത വിസ അവതരിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്തിമ നടപടികളിലേക്ക് നീങ്ങുന്നു എന്നാണ് സൂചന. ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, തുടങ്ങി ചില വിഭാഗങ്ങള്‍ക്കു മാത്രമായി ഈ വിസ പരിമിതപ്പെടുത്താനും ആലോചനയുണ്ട്.
കുവൈറ്റിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദം ലഭിക്കുന്ന പ്രവാസി വിഭാഗങ്ങള്‍ക്കായി വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപീകരിച്ചേക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ മേല്‍നോട്ടത്തിലാവും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം.
വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടാത്ത സന്ദര്‍ശകന് പ്രതിദിനം 100 ദിര്‍ഹം പിഴ ചുമത്തിയേക്കും. മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ കുടുംബ വിസ അനുവദിക്കുന്ന നയം ആഗസ്തില്‍ പുറത്തിറക്കിയിരിക്കുന്നു.
പ്രവാസികളായ മെഡിക്കല്‍ സ്റ്റാഫിന്റെ അടുത്ത കുടുംബാം
ഗങ്ങളെ കുവൈറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുടെ നിര്‍ദേശം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ അംഗീകരിക്കുകയായിരുന്നു. കുവൈറ്റ് കുടുംബ വിസ അനുവദിക്കുന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നിലവില്‍ ഇത്തരം വിസ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: