കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നും എല്‍ദോസ് കുന്നപ്പിള്ളി വെളിപ്പെടുത്തി.പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അക്രമണമുണ്ടായത്.
പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിയുടെ മൊഴി രേഖപ്പെടുത്തി. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവര്ത്തകന് നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കവെയാണ് എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം ഉണ്ടായത്. പരിക്കേറ്റ നോയലിനെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് നോയലിനെ ഉപദ്രവിച്ചതെന്ന് എല്‍ദോസ് എംഎല്‍എ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: