തിരുവനന്തപുരം: കാനത്തിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഐകകണ്ഠ്യേനയാണ് സെക്രട്ടറിയായി ബിനോയ് വിശ്വത്തെ സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു.
28 ന് സംസ്ഥാന കൗണ്‍സില്‍ ചേരും. ഇതില്‍ എക്സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കുമെന്നും ഡി. രാജ പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതന് സമാനമായി ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: