തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ വിളയിൽമൂലയിൽ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരിലൂടെ മുഖ്യപ്രതികളിലേക്ക് എത്താൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ശനിയാഴ്ച വൈകുന്നേരമാണ് യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുതെങ് സ്വദേശി പവൻ കുമാ റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: